
കൊച്ചി:ഇടിമിന്നലേറ്റ് വീടുകള്‍ക്ക് നാശനഷ്ടം.വെങ്ങോല പഞ്ചായത്തില്‍ പാലായ്‌ക്കുന്ന് ഭാഗത്ത് നിരവധി വീടുകളില്‍ നാശനഷ്ടമുണ്ടായി.കെട്ടിടത്തിന് കേടുപാടുകള്‍ ഉണ്ടായതിന് പുറമെ വീട്ടുപകരണങ്ങളും വയറിംഗും കത്തി നശിച്ചു. ഇത്തരത്തില്‍ 10 ഓളം വീടുകളിലാണ് നാശനഷ്ടം ഉണ്ടായത്.
അതേസമയം, സംസ്ഥാനത്ത് മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം വരുത്തി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ശക്തമായ മഴയുടെ പശ്ചാത്തലത്തില്‍ തിങ്കളാഴ്ച പത്ത് ജില്ലകളില്‍ മഞ്ഞ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ഒഴികെയുള്ള മറ്റ് ജില്ലകളിലാണ് ഇന്ന് മഞ്ഞ ജാഗ്രത.
ഒറ്റപ്പെട്ട ശക്തമായ മഴയ്‌ക്കുള്ള സാധ്യതയാണ് ഈ ജില്ലകളില്‍ പ്രവചിക്കപ്പെട്ടിരിക്കുന്നത്. വരുന്ന ഒക്ടോബര്‍ 9 വരെ സംസ്ഥാനത്ത് മഴ തുടരുമെന്നാണ് പുതിയ മുന്നറിയിപ്പ്.