Kerala

‘പൊന്നു മോനേ .. എങ്ങനെ കൊണ്ടു നടന്നതാണിവനെ ‘ …; പല്ലാട്ട് ബ്രഹ്മദത്തന്റെ ജഡത്തിനരികിൽ പൊട്ടിക്കരഞ്ഞ് നാടും , നാട്ടാരും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊച്ചി : തൊട്ടും, തലോടിയും, കെട്ടിപ്പിടിച്ചും പൊട്ടിക്കരയുന്നവർ , പല്ലാട്ട് ബ്രഹ്മദത്തനെന്ന ഗജരാജന്റെ ജഡത്തിനരികിൽ നിന്നുള്ളത് ഏറെ വൈകാരിക രംഗങ്ങൾ . ഈ നാടിനും, നാട്ടാർക്കും ബ്രഹ്മദത്തൻ ആരായിരുന്നുവെന്നതിന് മറ്റൊരു വാക്കുകളുടെയും ആവശ്യമില്ല .

അരുണാചൽ വനങ്ങളിൽ താപ്പാനയായിരുന്ന ബ്രഹ്മദത്തനെ 28 വർഷം മുൻപ് കോട്ടയം പുതുപ്പള്ളി പാപ്പാലപ്പറമ്പിൽ പോത്തൻ വർഗീസും സഹോദരൻ ചാക്കോയുമാണു കേരളത്തിലെത്തിച്ചത്. പുതുപ്പള്ളി ബ്രഹ്മദത്തനാണ് 16 വർഷം മുൻപ് ഉടമ മാറിയപ്പോൾ പല്ലാട്ട് ബ്രഹ്മദത്തനായത്.

പല്ലാട്ട് കുടുംബക്കാരനാകും മുൻപേ പുതുപ്പള്ളിയിലായിരുന്നപ്പോഴും പാറമേക്കാവിന്റെ ആന നിരയിലെത്തിയിരുന്നു ബ്രഹ്മദത്തൻ. പിന്നീടു ലക്ഷണമൊത്ത ആനയായുള്ള വളർച്ചയോടെ ആദ്യനിരയിൽ സ്ഥാനമുറപ്പിച്ചു. എഴുന്നള്ളിപ്പുകളിൽ സൗമ്യനും ശാന്തനുമായിരുന്നതിനാൽ പൂരപ്രേമികളുടെ ഇഷ്ടഭാജനമായി. പാറമേക്കാവ് ദേവസ്വത്തിന്റെ വിശ്വസ്തനായ ഒരാനയാണ് നിരയൊഴിയുന്നത്.

 

Recent Posts