
ഹൈദ്രാബാദ്: ‘മോര്‍ഫ് ചെയ്ത ഈ ‘ചുട്ടമല്ലേ’ വീഡിയോയുടെ പിന്നിലുള്ള തെമ്മാടികളെ ആരെയും ഞാന്‍ വെറുതെ വിടില്ല. ഇത് സൃഷ്ടിച്ചവര്‍ക്കും പ്രചരിപ്പിക്കുന്നവര്‍ക്കും എതിരെ സാധ്യമായ എല്ലാ നിയമനടപടികളും സ്വീകരിക്കു’മെന്ന് ജൂനിയര്‍ എന്‍ടിആര്‍ (താരക്). അടുത്തിടെ ഓണ്‍ലൈനില്‍ പ്രത്യക്ഷപ്പെട്ട, ് ജാന്‍വി കപൂറിനെ ലൈംഗികച്ചുവയോടെ ചിത്രീകരിച്ച ഡീപ്പ്‌ഫേക്ക് വീഡിയോക്കെതിരെയാണ് നടന്‍ രംഗത്തുവന്നത്. വീഡിയോ ‘വെറുപ്പുളവാക്കുന്നതാ’ണെന്ന് അദ്‌ദേഹം വിമര്‍ശിച്ചു.
ജൂനിയര്‍ എന്‍ടിആറും ജാന്‍വി കപൂറും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച്, 2024ല്‍ പുറത്തിറങ്ങിയ ദേവര: പാര്‍ട്ട് 1ല്‍ ശില്‍പ റാവു ആലപിച്ച ‘ചുട്ടമല്ലേ’ എന്ന റൊമാന്റിക് ഗാനത്തെയാണ് ഇപ്പോള്‍ വികലമായി പുനരാവിഷ്‌കരിച്ചിരിക്കുന്നത്. പുതിയ വീഡിയോയില്‍ ജാന്‍വിയുടെ രൂപഭാവത്തില്‍ എ ഐ വഴി അശ്ലീലമാക്കി മാറ്റുകയായിരുന്നു.
‘സ്ത്രീകളെ അമ്മമാരായും ദേവതകളായും ആരാധിക്കുന്ന നാട്ടില്‍, ‘മാതൃദേവോ ഭവ’ എന്നത് വെറുമൊരു വാക്യമല്ല, മറിച്ച് നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്, ചിലര്‍ വളരെ താഴ്ന്ന നിലയിലായതിനാല്‍ അവര്‍ സ്ത്രീയെ ഏറ്റവും നിന്ദ്യമായ രീതിയില്‍ അനാദരിക്കാന്‍ എ ഐ ഉപയോഗിക്കുന്നു. ഇത്രയും നീചമായ ഒന്ന് സൃഷ്ടിക്കാന്‍ എ ഐ ഉപയോഗിക്കുന്നത് വാക്കുകള്‍ക്ക് അതീതമാണ്,’ ജൂനിയര്‍ എന്‍ടിആര്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ എക്‌സില്‍ കുറിച്ചു.