Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കൊല്ലം:കുണ്ടറയില്‍ ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിലായി.വെള്ളിമണ്‍ സ്വദേശി രാജു(56) ആണ് കൊല്ലപ്പെട്ടത്.ഇയാളുടെ ഭാര്യ ലേഖ മേരിയാണ് സംഭവത്തെ തുടര്‍ന്ന് പിടിയിലായത്.

വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു കേസിനാധാരമായ സംഭവം.രാജു പുലര്‍ച്ചെ വീട്ടില്‍ കുഴഞ്ഞുവീണെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ച ലേഖമേരി നാട്ടുകാരുടെ സഹായത്തോടെ ഇയാളെ ആശുപത്രിയിലെത്തിച്ചു.

പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കഴുത്ത് മുറുകിയാണ് മരണം എന്ന് വ്യക്തമായതോടെ കുണ്ടറ പൊലിസ് ലേഖ മേരിയെ കസ്റ്റഡിയിലെടുത്തു. മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിലാണ് പ്രതി കുറ്റം സമ്മതിച്ചത്.
ഭര്‍ത്താവിനെ കഴുത്തില്‍ ബെല്‍റ്റ് മുറുക്കി കൊലപ്പെടുത്തിയെന്ന് ചോദ്യം ചെയ്യലില്‍ പ്രതി വെളിപ്പെടുത്തി.സ്വത്ത് തര്‍ക്കമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പൊലീസ് വ്യക്തമാക്കി.

Recent Posts