Kerala

ഇടുക്കിയിൽ എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകർ അറസ്റ്റിൽ

വണ്ണപ്പുറം പള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഇടുക്കി ; വണ്ണപ്പുറത്ത് എം.ഡി.എം.എ.യുമായി മൂന്ന് മുസ്ലിം ലീഗ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വണ്ണപ്പുറം സ്വദേശികളായ റാഫി മുണ്ടുകുന്നേൽ, ഷമാസ്, കബീർ എന്നിവരാണ് പിടിയിലായത്. പ്രതികളിൽനിന്ന് ഒന്നര ഗ്രാം എം.ഡി.എം.എ. പിടിച്ചെടുത്തു.

അറസ്റ്റിലായ റാഫി, വണ്ണപ്പുറം പഞ്ചായത്ത് പതിനാറാം വാർഡ് അംഗത്തിന്റെ ഭർത്താവാണ്. വണ്ണപ്പുറം പള്ളിക്ക് സമീപമുള്ള വാടകവീട്ടിൽ നിന്നാണ് ഇവരെ പോലീസ് കസ്റ്റഡിയിലെടുത്തത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ തൊടുപുഴ ഡിവൈ.എസ്.പി. സ്ക്വാഡും കാളിയാർ പോലീസും ചേർന്ന് നടത്തിയ പരിശോധനയിലാണ് പ്രതികൾ വലയിലായത്.

കസ്റ്റഡിയിലെടുത്ത റാഫിയെ വണ്ണപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധനയ്‌ക്ക് വിധേയനാക്കി. വൈദ്യപരിശോധനയ്‌ക്ക് ശേഷം പ്രതികൾക്കെതിരെ ഡി.വൈ.എഫ്.ഐ., സി.പി.എം. പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി പ്രതിഷേധവുമായെത്തി

 

Recent Posts