Kerala

കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണം ; 15 ലക്ഷം അനുവദിച്ച് സദാനന്ദൻ മാസ്റ്റർ എം പി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ആലപ്പുഴ : കുന്നത്ത്- മാങ്ങോടത്ത് കോളനി- കളത്തിൽ റോഡ് നിർമ്മാണത്തിനു 15 ലക്ഷം രൂപ അനുവദിച്ചു. ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷനും രാജ്യസഭാ എം.പിയുമായ ശ്രീ. സദാനന്ദൻ മാസ്റ്റർക്ക് പാർട്ടി സംസ്ഥാന കൗൺസിൽ അംഗവും പെരുമ്പളം ഗ്രാമപഞ്ചായത്ത് അംഗവുമായ പെരുമ്പളം ജയകുമാർ നൽകിയ അപേക്ഷയുടെ അടിസ്ഥാനത്തിലാണ് എം.പി ഫണ്ടിൽ നിന്നും തുക അനുവദിച്ചത് .

നൂറ്റാണ്ടുകളായുള്ള കോളനി വാസികളുടെയും പരിസര വാസികളുടെയും ആവശ്യവും സ്വപ്‌നവുമാണ് ഇതിലൂടെ യാഥാർത്ഥ്യമാകുന്നത്. ബിജെപി ജില്ലാ പ്രസിഡന്റ് അഡ്വ പി കെ ബിനോയിയുടെ ഇടപെടലും ഇതിനു പിന്നിലുണ്ട്. റോഡ് നിർമ്മാണത്തിനുള്ള തുടർ നടപടികൾ ജില്ലാ ഭരണകൂടമാണ് ഏറ്റെടുത്ത് നടപ്പാക്കുക.

Recent Posts