India

സ്മിത് മച്ചാറിന് കുത്തേറ്റത് നെഞ്ചിലും വയറ്റിലും….കുത്തേറ്റ സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യം വൈറല്‍

ദുബായില്‍ നിന്നും ഇസ്രയേലിലേക്ക് പോകുന്ന ഫ്ളൈ ദുബായ് വിമാനത്തെ തകര്‍ക്കാന്‍ ശ്രമിച്ച ഭീകരനായ പൈലറ്റിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്ത്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായ്: ദുബായില്‍ നിന്നും ഇസ്രയേലിലേക്ക് പോകുന്ന ഫ്ളൈ ദുബായ് വിമാനത്തെ തകര്‍ക്കാന്‍ ശ്രമിച്ച ഭീകരനായ പൈലറ്റിനെ തടയാന്‍ ശ്രമിക്കുന്നതിനിടെ കുത്തേറ്റ ഇന്ത്യക്കാരനായ സഹപൈലറ്റ് സ്മിത് മച്ചാറിനെ വിമാനത്തില്‍ നിന്നും പുറത്തുകൊണ്ടുവരുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇതില്‍ നെഞ്ചിന് നടക്കായാണ് സ്മിത് മച്ചാറിന് കുത്തേറ്റത്. അദ്ദേഹത്തിന്റെ നെഞ്ചില്‍ ഡ്രസ് ചെയ്തതായി കാണാം. വയറിന്റെ ഒരു ഭാഗത്തും കുത്തേറ്റിട്ടുണ്ട്.

കത്തിക്കുത്തേറ്റിട്ടും മനോധൈര്യം വിടാതെ വിമാനത്തിന്റെ കോക് പിറ്റിന്റെ വാതില്‍ ഇന്ത്യന്‍ പൈലറ്റ് തുറന്നിടുകയായിരുന്നു. ഇതിലൂടെയാണ് യാത്രക്കാര്‍ക്ക് അകത്തു കയറാന്‍ കഴിഞ്ഞതിനാലാണ് ഭീകരനായ പൈലറ്റിനെ കീഴടക്കാന്‍ കഴിഞ്ഞത്. അതുകൊണ്ട് വിമാനത്തെ തകര്‍ക്കാനുള്ള ശ്രമം പരാജയപ്പെട്ടു. വലിയൊരു ദുരന്തം ഒഴിവായിക്കിട്ടി.

ലോകം മുഴുവന്‍ സ്മിത് മച്ചാറിന്റെ ജീവനുവേണ്ടി പ്രാര്‍ത്ഥിക്കുകയായിരുന്നു പിന്നീട്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും ആ സന്തോഷവാര്‍ത്തയും പുറത്തുവന്നിട്ടുണ്ട്. സ്മിത് മച്ചാര്‍ അപകടനില തരണം ചെയ്തു എന്നതാണ് ആ വാര്‍ത്ത.

Recent Posts