Categories: KeralaIndiaWorld

ഭീകരവാദിയായ പൈലറ്റില്‍ നിന്നും 180 യാത്രക്കാരെ രക്ഷിച്ച ഇന്ത്യന്‍ പൈലറ്റിനെ വഴക്കാളിയായി ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ചാനലായ മീഡിയ വണ്‍

ഇസ്രയേലിലേക്ക് പറക്കുന്ന ഫ്ലൈദുബായ് വിമാനത്തിന്‍റെ കോക്പിറ്റിനുള്ളില്‍വെച്ച് ഇസ്ലാമിക ഭീകരനായ പൈലറ്റ് സഹപൈലറ്റായ ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിനെ പൈലറ്റുമാര്‍ തമ്മിലുണ്ടായ വഴക്കെന്ന് ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്‍.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി  ഇസ്രയേലിലേക്ക് പറക്കുന്ന ഫ്ലൈദുബായ് വിമാനത്തിന്റെ കോക്പിറ്റിനുള്ളില്‍വെച്ച് ഇസ്ലാമിക ഭീകരനായ പൈലറ്റ് സഹപൈലറ്റായ ഇന്ത്യക്കാരനെ കുത്തിക്കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തിനെ പൈലറ്റുമാര്‍ തമ്മിലുണ്ടായ വഴക്കെന്ന് ചിത്രീകരിച്ച് ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനലായ മീഡിയവണ്‍.  വാസ്തവത്തില്‍ ഫ്ലൈ ദൂബായ് എന്ന 180 യാത്രക്കാര്‍ ഉള്ളിലുണ്ടായിരുന്ന വിമാനത്തെ ബിന്‍ ലാദന്റെ അല്‍ ക്വെയ്ദയില്‍പ്പെട്ട ഭീകരര്‍ തകര്‍ത്തതുപോലെ തകര്‍ക്കാനായിരുന്നു പൈലറ്റിന്റെ പദ്ധതി. അതിന് എതിരു നിന്നതിനാണ് ഇന്ത്യക്കാരനായ സഹപൈലറ്റ് മച്ചാറിനെ കുത്തിപ്പരിക്കേല്‍പിച്ചത്.

പക്ഷെ കത്തിക്കൊണ്ട് കുത്തിയതായിരിക്കില്ല, പൈലറ്റുമാര്‍ അങ്ങോട്ടുമിട്ടും തല്ലിയതാകാമെന്നാണ് മീഡിയ വണ്ണിന്റെ അന്തിച്ചര്‍ച്ചയില്‍ റിപ്പോര്‍ട്ടര്‍ പറയുന്നത്. മാത്രമല്ല, കോക്പിറ്റില്‍ കത്തിയൊന്നും കിട്ടില്ലെന്നും മറ്റൊരു റിപ്പോര്‍ട്ടര്‍ ഈ തല്ലുകഥയെ ന്യായീകരിക്കാന്‍ വേണ്ടിപറയുന്നത് കേള്‍ക്കാം.

ഒരു ഭീകരനില്‍ നിന്നും 180 .യാത്രക്കാരെ രക്ഷിച്ച ഇന്ത്യക്കാരനായ സഹപൈലറ്റിനെ ലോകമെങ്ങും വാഴ്‌ത്തിക്കൊണ്ടിരിക്കുമ്പോഴാണ് മീഡിയവണ്‍ ഈ സംഭവത്തെ ഒരു നിസ്സാരമായ പൈലറ്റുമാര്‍ തമ്മിലുള്ള തല്ലാക്കി മാറ്റാന്‍ ശ്രമിക്കുന്നത്. വാസ്തവത്തില്‍ ഭീകരനായ പൈലറ്റ് വിമാനം തകര്‍ക്കാന്‍ വേണ്ടി ശ്രമിക്കുമ്പോള്‍ അതിന് എതിരുനിന്ന ഇന്ത്യക്കാരനായ പൈലറ്റ് സ്മിത് മച്ചാറിനെ കത്തികൊണ്ട്  കുത്തി പ്പരിക്കേല്‍പ്പിക്കുകയായിരുന്നു. ഈ പൈലറ്റിന്റെ വിശദാംശങ്ങള്‍ പുറത്തുവിട്ടിട്ടില്ല. ഒരു ഇസ്ലാമിക ഭീകരവാദിയാണെന്ന് കരുതുന്നു.

ഇന്ത്യയില്‍ നിന്നുമുള്ള ഈ സഹപൈലറ്റായ സ്മിത് മച്ചാറിനെ കത്തിക്കുത്തേറ്റതിന്റെ വീഡിയോ ദൃശ്യങ്ങള്‍ വരെ പുറത്തുവന്നുകഴിഞ്ഞു. അപ്പോഴാണ് വിമാനത്തിലെ കോക്പിറ്റിനുള്ളില്‍ കത്തികിട്ടുമോ എന്ന രീതിയില്‍ ഭീകരവാദിയെ വെളുപ്പിക്കാനുള്ള മീഡിയ വണ്‍ ചാനലിലെ അവതാരകരുടെ ശ്രമം. ഈ യാത്രക്കാരില്‍ അധികവും ഇസ്രയേലികളായിരുന്നു. ഇസ്രയേലികള്‍ യാത്ര ചെയ്യുന്ന വിമാനത്തില്‍ ഇടിച്ചിറക്കി എല്ലാവരേയും കൊന്നുകളയാനായിരുന്നു ഇസ്ലാമിക ഭീകരനായ പൈലറ്റിന്റെ ശ്രമം. അതിനെ ധീരതയോടെ നേരിട്ട ഇന്ത്യന്‍ പൈലറ്റ് സ്മിത്ത് മച്ചാറിന് കുത്തേറ്റെങ്കിലും അദ്ദേഹം തളരാതെ കോക് പിറ്റിലേക്കുള്ള വാതില്‍ തുറന്നിടുകയായിരുന്നു. ഇതു കാരണമാണ് യാത്രക്കാര്‍ക്ക് കോക്പിറ്റില്‍ ചെന്ന് ഭീകരവാദിയെ കീഴ്പ്പെടുത്താനും ജീവനുമായി മല്ലടിക്കുന്ന ഇന്ത്യന്‍ പൈലറ്റിനെ രക്ഷപ്പെടുത്താനും കഴിഞ്ഞത്.

Recent Posts