
തിരുവനന്തപുരം : ബി.ജെ.പി നേതാവ് പി.കെ. കൃഷ്ണദാസ് സഞ്ചരിച്ച വാഹനത്തിന് നേരെയുണ്ടായ ആക്രമണത്തിനെതിരെ ബിജെപി നേതാവ് പ്രശാന്ത് ശിവൻ .കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറായില്ലെങ്കിൽ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്ന് തങ്ങൾക്കറിയാമെന്നും പ്രശാന്ത് ശിവൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
‘ കോൺഗ്രസ് രാഷ്‌ട്രീയ അക്രമത്തിന്റെ അപകടകരമായ മുഖമാണ്.
അക്രമം കൊണ്ട് ബി.ജെ.പിയുടെ ശബ്ദം അടിച്ചമർത്താമെന്ന് ഒരാളും കരുതേണ്ട… ഭരണത്തിന്റെ അഹങ്കാരം തലയ്‌ക്കു പിടിച്ച
കോൺഗ്രസ് ഗുണ്ടകളെ നിലയ്‌ക്കു നിർത്താൻ മുഖ്യമന്ത്രിയും ആഭ്യന്തരമന്ത്രിയും തയ്യാറായില്ലെങ്കിൽ എങ്ങനെയാണ് പ്രതിരോധിക്കേണ്ടത് എന്ന് ഞങ്ങൾക്കറിയാം..
തീക്കൊള്ളി കൊണ്ട് നിങ്ങൾ തല ചൊറിയരുത്…
കോൺഗ്രസ് നേതാക്കന്മാർക്ക് തെരുവിൽ ഇറങ്ങാൻ കഴിയാത്ത സാഹചര്യമുണ്ടാക്കരുത്.. മുൻകാല ചരിത്രമൊക്കെ ഇന്നത്തെ യൂത്തന്മാർക്ക് നേതാക്കന്മാർ ഒന്ന് പറഞ്ഞു കൊടുത്താൽ നന്നായിരിക്കും ‘ എന്നാണ് പ്രശാന്ത് ശിവന്റെ വാക്കുകൾ.