
കൊച്ചി:ചെക്ക് കേസില്‍ മൂന്നര വര്‍ഷം തടവിന് ശിക്ഷിക്കപ്പെട്ട മാണി സി കാപ്പനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ സ്പീക്കര്‍ ഉചിതമായ തീരുമാനമെടുക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം.കേസിലെ പരാതിക്കാരന്‍ ദിനേശ് മേനോന്റെ ഹര്‍ജി ഹൈക്കോടതി തീര്‍പ്പാക്കി.
ഗവര്‍ണറാണ് തീരുമാനം എടുക്കേണ്ടതെങ്കില്‍ അങ്ങോട്ട് കൈമാറാനും കോടതി നിര്‍ദേശിച്ചു. തീരുമാനം എന്താണെങ്കിലും വൈകരുതെന്ന് കോടതി വ്യക്തമാക്കി.
ഹര്‍ജിക്കാരനായ ദിനേശ് മേനോന്‍ പ്രവാസി വ്യവസായിയാണ്.മാണി സി കാപ്പനെ കോടതി ശിക്ഷിച്ചിട്ടും സ്പീക്കറും തിരഞ്ഞെടുപ്പ് കമ്മീഷനും നടപടി സ്വീകരിച്ചില്ലെന്ന് ഹര്‍ജിയില്‍ പറയുന്നു.പാലാ നിയമസഭാ സീറ്റ് ഒഴിഞ്ഞതായി സ്പീക്കര്‍ വിജ്ഞാപനമിറക്കണമെന്നും പാലായില്‍ ഉപതിരഞ്ഞെടുപ്പ് നടത്താന്‍ തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കണമെന്നുമാണ് ദിനേശ് മേനോന്റെ ആവശ്യം.എന്നാല്‍ ഹര്‍ജി നിലനില്‍ക്കില്ലെന്നാണ് മാണി സി കാപ്പന്‍ എതിര്‍ സത്യവാംഗ്മൂലം നല്‍കിയത്.നാലു കേസുകളിലായി മൂന്നര വര്‍ഷം തടവും 5.30 കോടി രൂപ പിഴയുമാണ് മാണി സി കാപ്പന് കോടതി പ്രത്യേകം പ്രത്യേകം ശിക്ഷ വിധിച്ചത്.