Kerala

ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം; കുടുംബത്തിനും അണികൾക്കും കടുത്ത അതൃപ്തി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കണ്ണൂർ: പാര്‍ട്ടിയുടെ സംസ്ഥാനത്തെ ഉന്നത നേതാക്കളില്ലാതെ തലശേരിയിലെ കോടിയേരി ഓര്‍മദിനം. സിപിഎം സംസ്ഥാന സെക്രട്ടറിയും സമുന്നത നേതാവുമായിരുന്ന കോടിയേരി ബാലകൃഷ്ണനെ പിണറായി വിജയനും എം.വി.ഗോവിന്ദനും വിസ്മരിച്ചതിൽ കോടിയേരിയുടെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട്.

തിരുവനന്തപുരം– തൃശൂര്‍ ജില്ലാസമിതികളില്‍ പങ്കെടുക്കുന്നതിനാലാണ് അസാന്നിധ്യമെന്ന് പാര്‍ട്ടി വിശദീകരിക്കുന്നുവെങ്കിലും ഓര്‍മ ദിവസം പാര്‍ട്ടി കമ്മിറ്റികള്‍ വെച്ചതില്‍ കടുത്ത അതൃപ്തിയിലാണ്. കഴിഞ്ഞ മൂന്ന് വര്‍ഷം തലശ്ശേരിയിലെ കോടിയേരിയുടെ വീട്ടില്‍ ഓര്‍മദിനത്തിന് പിണറായിയും എം.വി.ഗോവിന്ദനും ഒന്നിച്ചെത്തി. എന്നാല്‍ നാലാം വര്‍ഷമായതോടെ കോടിയേരി വിസ്മരിക്കുകയാണ് ഇരു നേതാക്കളും.

കഴിഞ്ഞ മൂന്ന് വര്‍ഷം കോടിയേരിയിലെ വീട്ടിലെത്തിയിരുന്ന ഇരു നേതാക്കളും ഇത്തവണ മനഃപൂര്‍വം മാറി നില്‍ക്കുന്നുവെന്ന വികാരം അണികള്‍ക്കിടിയില്‍ ശക്തമാണ്. പാര്‍ട്ടിയുടെ വിശാല ജില്ലാ സമിതി യോഗത്തില്‍ പങ്കെടുക്കാന്‍ പിണറായി വിജയന്‍ തിരുവനന്തപുരത്തും എം.വി.ഗോവിന്ദന്‍ തൃശൂരിലുമാണെന്ന് പാര്‍ട്ടി ന്യായീകരിക്കുന്നു. എന്നാല്‍ കോടിയേരിയുടെ ഓര്‍മദിനം ഒക്ടോബര്‍ 1 ആണ് എന്ന് അറിയാമായിരിക്കെ ഇരുവരും മറ്റ് ജില്ലകളില്‍ പരിപാടികള്‍ തീരുമാനിച്ചത് മനഃപൂര്‍വമാണെന്ന വികാരം കുടുംബത്തിനുമുണ്ട്.

Recent Posts