Marukara

നെതന്യാഹുവിന്റെ സന്ദര്‍ശനം: സ്ഥിരീകരിച്ച് യുഎഇയും ഇസ്രയേലും

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ദുബായ്: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ യുഎഇ സന്ദര്‍ശനം സ്ഥിരീകരിച്ച് ഇരു രാജ്യങ്ങളും. യുഎഇ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി ബെഞ്ചമിന്‍ നെതന്യാഹു കൂടിക്കാഴ്ച നടത്തിയെന്ന് യുഎഇയും ഇസ്രയേലും അറിയിച്ചു.

ഞായറാഴ്ച ബെന്‍ ഗുറിയോണ്‍ വിമാനത്താവളത്തില്‍ നിന്ന് സ്വകാര്യ വിമാനത്തില്‍ അബുദാബിയിലെത്തിയ നെതന്യാഹുവിനെ യുഎഇ പ്രസിഡന്റാണ് സ്വകരിച്ചത്. ഏതാനും മണിക്കൂറുകള്‍ മാത്രമാണ് നെതന്യാഹു യുഎഇയില്‍ ഉണ്ടായിരുന്നത്.

സന്ദര്‍ശനത്തില്‍ നെതന്യാഹുവിന്റെ ഭാര്യ, ദേശീയ സുരക്ഷാ കൗണ്‍സില്‍ മേധാവി, മൊസാദ് മേധാവി, ഒരു സൈനിക സെക്രട്ടറി, ഒരു രാഷ്‌ട്രീയ ഉപദേഷ്ടാവ് എന്നിവര്‍ ഉള്‍പ്പെട്ടതായി ഇസ്രയേല്‍ പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

Recent Posts