
തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് രാത്രി നഗരത്തില്‍ നടത്തിയ പ്രകടനത്തിന് തയാറെടുത്ത പ്രവര്‍ത്തകര്‍ക്കെതിരെ കേരള സര്‍വകലാശാല ഹോസ്റ്റലില്‍ നിന്ന് കല്ലും ബിയര്‍ കുപ്പികളും എറിഞ്ഞു. യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്‍പില്‍ പ്രകടനത്തിനായി ഒത്തു കൂടിയ പ്രവര്‍ത്തകര്‍ക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. തുടര്‍ന്ന് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രകടനത്തിനായി കരുതിവച്ചിരിക്കുന്ന പന്തം ഹോസ്റ്റലിലേക്ക് വലിച്ചെറിഞ്ഞു. പിന്നീട് മുതിര്‍ന്ന നേതാക്കളെത്തി പ്രവര്‍ത്തകരെ പിടിച്ചു മാറ്റി.
ഹോസ്റ്റലിലേക്ക് വലിച്ചെറിഞ്ഞ പന്തങ്ങള്‍ ഹോസ്റ്റലില്‍ പാര്‍ക്ക് ചെയ്തിരുന്ന കാറിന്റെ മുകളിലും ജനലുകളിലും വീണിരുന്നു.കൂടുതല്‍ സംഘര്‍ഷം ഒഴിവാക്കുന്നതിനായി മുതിര്‍ന്ന നേതാക്കള്‍ ഇടപെട്ട് പ്രവര്‍ത്തകരെ സ്ഥലത്ത് നിന്ന് മാറ്റി. ഷാഫി പറമ്പില്‍ എം പി, മന്ത്രി ഒ ജെ ജനീഷ് എന്നിവരെത്തി നൈറ്റ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യാനിരിക്കവെയാണ് കല്ലേറ് തുടങ്ങിയത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജിയും മന്ത്രിമാരുടെ വാഹനങ്ങള്‍ക്ക് യുവമോര്‍ച്ച പ്രവര്‍ത്തകര്‍ കരിങ്കൊടി കരിങ്കൊടി കാട്ടുന്നതിലും പ്രതിഷേധിച്ചാണ് മാര്‍ച്ച് നടത്തിയത്.