India

രാഷ്‌ട്രീയ പകപോക്കല്‍ കോടതിയില്‍ വേണ്ടെന്ന് കെജ്രിവാളിനോട് ഡിവിഷന്‍ ബഞ്ച്, മോദിയുടെ വിദ്യാഭ്യാസയോഗ്യതാ ഹര്‍ജിയില്‍ പിഴയൊടുക്കണം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗാന്ധി നഗര്‍: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദ്യാഭ്യാസ യോഗ്യത വെളിപ്പെടുത്തണമെന്ന ഹര്‍ജിയില്‍ ആം ആദ്മി പാര്‍ട്ടി നേതാവ് അരവിന്ദ് കെജ്രിവാൡന് കോടതിയുടെ രൂക്ഷ വിമര്‍ശനം. അനാവശ്യഹര്‍ജി നല്‍കിയതിന് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് 25,000 രൂപ പിഴ ചുമത്തിയതിനെതിരെ നല്‍കിയ അപ്പീല്‍ ഡിവിഷന്‍ ബെഞ്ച് തള്ളി. ‘രാഷ്‌ട്രീയ പകപോക്കലുകള്‍ നടത്താനുള്ള ഒരു പൊതുവേദിയായി കോടതികളെ കാണരുത്. പൊതു പദവി വഹിക്കുന്ന ഒരു രാഷ്‌ട്രീയ നേതാവിന് നിയമപരമായ നടപടിക്രമങ്ങള്‍ അവരുടെ രാഷ്‌ട്രീയ ലക്ഷ്യങ്ങള്‍ക്കായി ഉപയോഗിക്കാന്‍ കഴിയില്ല.’ കോടതി പറഞ്ഞു.
ജനങ്ങളുടെ തിരഞ്ഞെടുക്കപ്പെട്ട പ്രതിനിധിയായ പ്രധാനമന്ത്രിയുടെ വിദ്യാഭ്യാസ യോഗ്യതയെക്കുറിച്ചുള്ള വിവരങ്ങള്‍ തേടേണ്ട ആവശ്യമില്ല, ഭരണഘടനാ സ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതയ്‌ക്ക് യാതൊരു സ്വാധീനവുമില്ല, ഒരു പൊതുതാല്‍പ്പര്യവുമില്ല’ കോടതി വ്യക്തമാക്കി.

മോദിയുടെ ബിരുദങ്ങളുടെ വിശദാംശങ്ങള്‍ കെജ്രിവാളിന് നല്‍കാന്‍ ഗുജറാത്ത് സര്‍വകലാശാലയോടും ദല്‍ഹി സര്‍വകലാശാലയോടും നിര്‍ദ്ദേശിച്ച മുഖ്യ വിവരാവകാശ കമ്മിഷന്‍ അധികാരപരിധിക്കപ്പുറമാണ് പ്രവര്‍ത്തിച്ചതെന്ന സിംഗിള്‍ ജഡ്ജി ബെഞ്ചിന്റെ കണ്ടെത്തല്‍ ഡിവിഷന്‍ ബെഞ്ച് ശരിവച്ചു.

 

 

Recent Posts