News

ആരാണ് ഭാരതസൈന്യം വധിച്ച ലഷ്‌കർ കമാൻഡർ തലവൻ ഹാഷിം മൂസ?

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ശ്രീനഗർ: ജമ്മു കശ്മീരിലെ ബുദ്ഗാം ജില്ലയിൽ ഏറ്റുമുട്ടലിൽ സുരക്ഷാ സേന ലഷ്‌കർ ഇ തൊയ്ബ (എൽഇടി) ഭീകരൻ മുഹമ്മദ് ആസിഫിനെ വധിച്ചത് ഭാരതത്തിന്റെ സുരക്ഷാ സംവിധാനം നടത്തുന്ന ശത്രുവേട്ടയുടെ മികച്ച ഉദാഹരണമാണ്. ഹാഷിം മൂസ എന്നും അറിയപ്പെടുന്ന മുഹമ്മദ് ആസിഫ് പൂഞ്ച്‌രജൗരി മേഖലയിലും കശ്മീർ താഴ്വരയിലും സജീവമായിരുന്ന ഭീകരനായിരുന്നു.

ഹാഷിം മൂസ ആരായിരുന്നുവെന്ന് അറിയുമ്പോൾ കാര്യങ്ങൾ വ്യക്തമാകും.

വനപ്രദേശത്ത് ഭീകരരുടെ സാന്നിധ്യമുണ്ടെന്ന രഹസ്യവിവരത്തെത്തുടർന്ന് സുരക്ഷാ സേന നടത്തിയ സംയുക്ത ഓപ്പറേഷനിടെ യൂസ്മാർഗിന് സമീപമുള്ള കൊറാഗ് മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. കരസേന, ജമ്മു കശ്മീർ പോലീസ്, സിആർപിഎഫ് എന്നിവർ സംയുക്തമായാണ് ഈ ദൗത്യത്തിൽ പങ്കെടുത്തത്.

– പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) സ്വദേശിയായിരുന്നു മൂസ.
– ഇയാളുടെ പിതാവ് പാകിസ്ഥാൻ കരസേനയിൽ സേവനമനുഷ്ഠിച്ചിട്ടുണ്ട്. – ഇയാൾക്ക് ലഭിച്ചിട്ടുള്ള സൈനിക മാതൃകയിലുള്ള പരിശീലനവും മറ്റ് വിവരങ്ങളും കണക്കിലെടുത്ത്, ജമ്മു കശ്മീരിൽ പ്രവർത്തിക്കുന്ന, ഉയർന്ന പരിശീലനം ലഭിച്ച വിദേശ ഭീകരവാദിയാണ് ഇയാളെന്ന് സുരക്ഷാ ഏജൻസികൾ വിലയിരുത്തിയിരുന്നു.
– പഹൽഗാം ഭീകരാക്രമണത്തെത്തുടർന്നു നടന്ന അന്വേഷണത്തിൽ സുരക്ഷാ ഏജൻസികൾ ഇയാളെ ആ സംഭവവുമായി ബന്ധിപ്പിച്ചതോടെയാണ് മൂസ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. തുടർന്ന്, ഇന്ത്യൻ സുരക്ഷാ സേന നിരീക്ഷിച്ചുകൊണ്ടിരുന്ന ലഷ്‌കർ ഇ തൊയ്ബയുടെ (എൽഇടി) പ്രധാന പ്രവർത്തകരിൽ ഒരാളായി ഇയാൾ മാറി.

-പൂഞ്ച് രജൗരി മേഖലയിൽ സുരക്ഷാ സേനയെ ലക്ഷ്യമിട്ടുള്ള നിരവധി ആക്രമണങ്ങളിൽ മൂസ പങ്കാളിയായിരുന്നു.
– പീർ പഞ്ചാൽ പർവതനിരകൾ വഴി സഞ്ചരിച്ച് കശ്മീർ താഴ് വരയുടെ വിവിധ ഭാഗങ്ങളിലും ഇദ്ദേഹം പ്രവർത്തിച്ചു.
– സുരക്ഷാ സേനയുടെ സംയുക്ത ഓപ്പറേഷനെത്തുടർന്ന് യൂസ്മാർഗിന് സമീപമുള്ള കൊറാഗ് മേഖലയിലാണ് ഏറ്റുമുട്ടൽ നടന്നത്.

– ‘ഫൗജി’ എന്നും അറിയപ്പെട്ടിരുന്ന മൂസ പാകിസ്ഥാൻ അധിനിവേശ കശ്മീർ (പിഒകെ) സ്വദേശിയായിരുന്നു.
– സുരക്ഷാ ഏജൻസികളുടെ കണ്ടെത്തൽ പ്രകാരം പല ആക്രമണങ്ങളിലും ഇയാൾ പങ്കാളിയാണ്. യാസിർ, മൂസ, ജുനൈദ് അഹമ്മദ് ഭട്ട്, സുലൈമാൻ ഷാ എന്നിവരായിരുന്നു ഇയാളുടെ കൂട്ടുപ്രവർത്തകർ.
– ജുനൈദ് 2024 ഡിസംബറിലും സുലൈമാൻ ഷാ 2025 ജൂലൈയിൽ ശ്രീനഗർ പ്രാന്തപ്രദേശത്ത് നടന്ന ഓപ്പറേഷനിലും കൊല്ലപ്പെട്ടു. ഇതോടെ, സുരക്ഷാ വൃത്തങ്ങളുടെ വിവരമനുസരിച്ച്, യാസിറും മൂസയും മാത്രമായി സംഘത്തിലെ സജീവ അംഗങ്ങളായി അവശേഷിച്ചത്. – 2023 ഡിസംബറിലെ ‘ഡേര കി ഗലി’ ആക്രമണം, 2024 മെയ് മാസത്തിൽ പൂഞ്ചിൽ വ്യോമസേനാ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ആക്രമണം, 2024 ഒക്ടോബറിൽ ഗുൽമാർഗിന് സമീപം ‘ബോട്ട പത്രി’യിൽ നടന്ന ആക്രമണം എന്നിവയുമായി ഈ സംഘത്തിലെ അംഗങ്ങൾക്ക് ബന്ധമുണ്ടെന്ന് സുരക്ഷാ വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. ഒരു ഡോക്ടറും ആറ് നിർമ്മാണ തൊഴിലാളികളും ഉൾപ്പെടെ ഏഴ് പേരുടെ മരണത്തിനിടയാക്കിയ ‘ഗഗൻ ഗീർ’ ടണൽ ആക്രമണത്തിലും ജുനൈദ് അഹമ്മദ് ഭട്ട് ഉൾപ്പെട്ടിരുന്നതായി പറയപ്പെടുന്നു.

– മൂസ- യാസിർ ബന്ധം: സുരക്ഷാ ഏജൻസികളെ സംബന്ധിച്ചിടത്തോളം, മൂസയുടെ വധം അയാളുടെ അടുത്ത അനുയായിയായിരുന്ന യാസിറിന്റെ മരണശേഷം ഊർജ്ജിതമാക്കിയ ഒരു തിരച്ചിലിന്റെ സമാപനം കൂടിയാണ് കുറിക്കുന്നത്.

– സെപ്തംബർ 5ന് യൂസ്മാർഗിന്റെ ഉയർന്ന പ്രദേശങ്ങളിൽ നടന്ന ഏറ്റുമുട്ടലിലാണ് യാസിർ കൊല്ലപ്പെട്ടത്. അയാളുടെ മരണശേഷം, പിർ പഞ്ചാൽ മലനിരകളിലെ വനമേഖലയിലേക്കും ദുർഘടമായ മലനിരകളിലേക്കും രക്ഷപ്പെട്ടതായി കരുതപ്പെട്ടിരുന്ന മൂസയ്‌ക്കായുള്ള തിരച്ചിൽ സുരക്ഷാ സേന ശക്തമാക്കിയിരുന്നു.

 

 

Recent Posts