
മുംബൈ: രാമായണ സിനിമയില്‍ രാവണനായി എത്തുന്ന യഷിന്റെ ക്യാരക്റ്റര്‍ പോസ്റ്റര്‍ പുറത്ത്. കിരീടം വെച്ച്, എല്ലാ തിന്മയുടെയും അവതാരമായി രാവണന്‍ എത്തുകയാണ്.
‘ത്രിഭുവനങ്ങളുടെയും(സ്വർഗ്ഗം, ഭൂമി, പാതാളം) അധിപനായ രാവണൻ’, എന്ന് കുറിച്ചാണ് പോസ്റ്റർ പുറത്തുവിട്ടിരിക്കുന്നത്. യഷിന്റെ കരിയറിലെ ഒരു സംഭവമായിരിക്കും രാമായണയിലെ രാവണന്‍ എന്നാണ് പറയപ്പെടുന്നത്. രണ്‍ബീറും സായ് പല്ലവിയും രാമനും സീതയും ആയി എത്തുന്ന ചിത്രം ദീപാവലി റിലീസായി തിയറ്ററുകളില്‍ എത്തും.
ഗീതുമോഹന്‍ദാസിന്റെ ചിത്രത്തിലെ നായകവേഷവും നിര്‍മ്മാണപങ്കാളിത്തവും പൊളിഞ്ഞ ശേഷം യഷ് തന്റെ പേരും പെരുമയും രാമായണയിലൂടെ തിരിച്ചുപിടിക്കും എന്ന വാശിയിലാണ്. . സണ്ണി ഡിയോള്‍ ഹനുമാന്റെ വേഷത്തില്‍ എത്തുമ്പോള്‍, മലയാളത്തിന്റെ പ്രിയ നടി ശോഭന കൈകേയിയായി വേഷമിടുന്നു. ദൂരദർശനിലെ രാമായണത്തില്‍ ശ്രീരാമനായി തിളങ്ങിയ അരുണ്‍ ഗോവില്‍ ഈ ചിത്രത്തില്‍ ദശരഥ മഹാരാജാവായി തിരിച്ചെത്തുന്നുണ്ട്. ലക്ഷ്മണനായി രവി ദുബെയും ശൂർപ്പണഖയായി രാകുല്‍ പ്രീത് സിംഗും, വിശ്വാമിത്ര മഹർഷിയായി അജിങ്ക്യ ഡിയോയും, ഇന്ദ്രനായി കുനാല്‍ കപൂറും വേഷമിടുന്നുണ്ട്. ചിത്രം ദീപാവലി റിലീസായി തിയറ്ററിലെത്തും.