
ന്യൂദല്‍ഹി: പാകിസ്ഥാന്‍ വ്യോമാതിര്‍ത്തി വിലക്കിയ പശ്ചാത്തലത്തില്‍
ഇന്ത്യന്‍ വിമാനങ്ങള്‍ സിന്‍ജിയാങ് വ്യോമാതിര്‍ത്തി വഴി സഞ്ചരിക്കുന്നതിനുള്ള അനുമതിക്കായി ചൈനയുമായി ചര്‍ച്ച നടത്തിവരികയാണെന്ന് വിദേശ മന്ത്രാലയത്തെ ഉദ്ധരിച്ച് എന്‍ഡി ടിവി റിപ്പോര്‍ട്ടു ചെയ്തു.
ഹോട്ടന്‍ വഴി വിമാന സര്‍വീസുകള്‍ നടത്തുന്നതിനുള്ള ചര്‍ച്ചകള്‍ ഒരു വര്‍ഷത്തിലേറെയായി നടക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്ങിന്റെ ദല്‍ഹി വരവിന് മുന്നോടിയായി, ഗ്വാങ്ഷൂവിനും ന്യൂദല്‍ഹിക്കും ഇടയില്‍ ആറ് വര്‍ഷമായി നിര്‍ത്തിവച്ചിരുന്ന നേരിട്ടുള്ള വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുമെന്ന് ചൈന സതേണ്‍ എയര്‍ലൈന്‍സ് പ്രഖ്യാപിച്ചിരുന്നു.
കോവിഡ് മഹാമാരിയും തുടര്‍ന്നുണ്ടായ ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സംഘര്‍ഷങ്ങളും മൂലം തടസ്സപ്പെട്ട സേവനങ്ങള്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള നേരിട്ടുള്ള വ്യോമ ബന്ധം വ്യാപകമായി പുനഃസ്ഥാപിക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കത്തെ കാണുന്നത്.