
കോട്ടയം: രാമപുരത്ത് മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടുമാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. പാലാ കൂടപ്പുലം ഇണ്ടികുഴിയില്‍ ബിബിറ്റ് ജോയിയുടെ മകള്‍ ക്രിസ്റ്റീന ആണ് മരിച്ചത്.
മുലപ്പാല്‍ കുടിക്കുന്നതിനിടെ നെറുകയില്‍ കുടുങ്ങുകയായിരുന്നുവെന്ന് വീട്ടുകാര്‍ പറഞ്ഞു. കുഞ്ഞ് ശ്വാസം മുട്ടി വെപ്രാളം കാണിച്ചതോടെ വീട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.