Kerala

രമ്യ ഹരിദാസിന്റെ കയ്യാങ്കളി തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്ന് വിലയിരുത്തൽ: ചിറയിന്‍കീഴില്‍ യുഡിഎഫിനു നഷ്ടമായത് 2 സീറ്റ്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: സംസ്ഥാനത്തെ 38 തദ്ദേശ വാർഡുകളിലേക്ക് നടന്ന ഉപതിരഞ്ഞെടുപ്പിൽ യു.ഡി.എഫിന് തിരിച്ചടി. 22 സിറ്റിംഗ് സീറ്റുകളുമായി മത്സരത്തിനിറങ്ങിയ യു.ഡി.എഫിന് 3 സീറ്റുകൾ നഷ്ടമായി 19 എണ്ണത്തിലേക്ക് ഒതുങ്ങേണ്ടി വന്നു. അതേസമയം, 15 സീറ്റുകളുണ്ടായിരുന്ന എൽ.ഡി.എഫ് തങ്ങളുടെ സീറ്റുകളുടെ എണ്ണം 18 ആയി ഉയർത്തി.ചിറയിന്‍കീഴ് എംഎല്‍എ രമ്യ ഹരിദാസ് ഉള്‍പ്പെട്ട കയ്യാങ്കളി വിവാദമുണ്ടായ തിരുവനന്തപുരം ചിറയിന്‍കീഴില്‍ യുഡിഎഫിനു കനത്ത തിരിച്ചടി. ചിറയിന്‍കീഴ് നിയമസഭാ മണ്ഡലത്തിന്റെ പരിധിയില്‍ ഉപതിരഞ്ഞെടുപ്പ് നടന്ന രണ്ടു വാര്‍ഡുകളിലും എല്‍ഡിഎഫ് അട്ടിമറി വിജയം നേടി.

ചിറയിന്‍കീഴ് ബ്ലോക്ക് പഞ്ചായത്തിലെ അഞ്ചുതെങ്ങ് ഡിവിഷന്‍ എല്‍ഡിഎഫ് പിടിച്ചെടുത്തു. 395 വോട്ടിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി ബിജിമോള്‍ ആണു ജയിച്ചത്. 593 വോട്ടിനു കഴിഞ്ഞ തവണ യുഡിഎഫ് ജയിച്ച സീറ്റാണിത്.മംഗലപുരം പഞ്ചായത്തിലെ മുണ്ടയ്‌ക്കല്‍ വാര്‍ഡും യുഡിഎഫിനു നഷ്ടമായി. ഇവിടെ എൽഡിഎഫിലെ രമ്യ തുളസി 440 വോട്ടും യുഡിഎഫിലെ അജന്ത ഷിജി 301 വോട്ടുമാണ് നേടിയത്.

രമ്യ ഹരിദാസും സുഹൃത്ത് പാലക്കാട് സ്വദേശി പാളയം പ്രദീപും ഒരു ഭാഗത്തും ഒരു വിഭാഗം പ്രാദേശിക കോണ്‍ഗ്രസ് നേതാക്കള്‍ മറുഭാഗത്തുമായി നടന്ന കയ്യാങ്കളി വലിയ വാർത്ത ആയിരുന്നു.കെപിസിസി നേതൃത്വം ഇടപെട്ട് എംഎല്‍എയ്‌ക്കുള്‍പ്പെടെ താക്കീത് നല്‍കിയാണ് പ്രശ്‌നം അവസാനിപ്പിച്ചത്.എന്നാല്‍ പ്രദേശിക തലത്തില്‍ പാര്‍ട്ടിയില്‍ നിലനിന്ന അതൃപ്തി തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചുവെന്നാണ് ഫലം വന്നപ്പോൾ വിലയിരുത്തുന്നത്.

Recent Posts