
കോട്ടയം: ഗണകന്‍ എന്ന പേരിനോ ഗണകരുടെ കുലത്തൊഴിലായ ജ്യോതിഷത്തിനോ അപകീര്‍ത്തി വരുത്തുന്ന ഒന്നും അനുവദിക്കില്ലെന്ന് സ്പീക്കര്‍ തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. കേരള ഗണക മഹാസഭ 83-ാമത് സംസ്ഥാന സമ്മേളനത്തില്‍ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ജനറല്‍ സെക്രട്ടറി ജി. നിശീകാന്ത് അധ്യക്ഷനായി.
സംസ്ഥാന സമ്മേളനം കൊടിക്കുന്നില്‍ സുരേഷ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന പ്രസിഡന്റ് ഡോ. ഷാജികുമാര്‍ അധ്യക്ഷനായി.
ഇലന്തൂര്‍ സരസമ്മ, ചിറക്കര ശിവദാസന്‍, റ്റി.കെ വിജയന്‍, പി.എസ്. ഗോപി, ഗായകന്‍ വിധുരാജ്, ഗോപിനാഥന്‍, മനോജ് കൃഷ്ണന്‍ എന്നിവരെ ആദരിച്ചു. എംബിസിഎഫ് സംഘടന സെക്രട്ടറി വിനീഷ് സുകുമാരന്‍, സിജോ മറ്റത്തില്‍, സുരേഷ് പ്രക്കാനം, പ്രിയ സജീവ്, കെ.ജി. ശ്രീകുമാര്‍, രതീഷ് ഒക്കല്‍, എന്‍.കെ. വിദ്യാധരന്‍, ശ്രീകുമാര്‍ ചെട്ടികുളങ്ങര, നിഷാന്ത് പന്തളം, പേരൂര്‍ എസ്. വിജയകുമാര്‍, സജീവ് പൂഞ്ഞാര്‍, റ്റി.സി. കാര്‍ത്തികേയന്‍, വി. ഭുവനചന്ദ്രന്‍, സുരേഷ് കലാലയം, അഭിലാഷ് കാനാട്ട്, വൈറ്റില സത്യനാരായണന്‍, ഡോ. എ.എസ.് സാബു, ശിവപ്രസാദ് കട്ടയില്‍, തഴുത്തല ജയപ്രകാശ്, പ്രദീപ് പുതുപ്പള്ളി എന്നിവര്‍ സംസാരിച്ചു.
പുതിയ സംസ്ഥാന ഭാരവാഹികളായി ഡോ. ഷാജികുമാര്‍ (പ്രസിഡന്റ്), ജി. നിശീകാന്ത് (ജനറല്‍ സെക്രട്ടറി) എന്നിവരെ തെരഞ്ഞെടുത്തു.