
നഗോയ:ഏഷ്യന്‍ ഗെയിംസ് പുരുഷന്മാരുടെ ലോംഗ്ജമ്പില്‍ മലയാളി താരം
എം ശ്രീശങ്കറിന് വെള്ളി. 8.07മീറ്റര്‍ ദൂരം ചാടിയാണ് ശ്രീശങ്കറിന്റെ നേട്ടം. രണ്ടാം ചാട്ടത്തില്‍ മികച്ച ദൂരം കണ്ടെത്തിയ ശ്രീശങ്കര്‍ നാലാം ചാട്ടത്തില്‍ പരിക്കേറ്റ് പിന്മാറി.
പാലക്കാട് യാക്കര സ്വദേശിയാണ് ശ്രീശങ്കര്‍. ജൂലായില്‍ ഗ്ലാസ്‌കോ കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 8.09 മീറ്റര്‍ ദൂരം താണ്ടി വെള്ളി നേടിയിരുന്നു. കഴിഞ്ഞ തവണ ചൈനയിലെ ഹാംഗ്ചൗവില്‍ നടന്ന ഏഷ്യന്‍ ഗെയിംസിലും വെള്ളി മെഡലിനുടമയായിരുന്നു.
കഴിഞ്ഞ ദിവസം ഏഷ്യന്‍ ഗെയിംസ് വനിതാ ലോംഗ് ജമ്പില്‍ മലയാളി ആന്‍സി സോജന്‍ വെള്ളി മെഡല്‍ നേടിയിരുന്നു. 6.53 മീറ്റര്‍ ദൂരം ചാടിയാണ് ആന്‍സി ഈ നേട്ടം സ്വന്തമാക്കിയത്.