മലപ്പുറം : രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയാക്കുകയാണ് ലക്ഷ്യമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. നിലമ്പൂരിൽ വെച്ച് നടന്ന ആര്യടൻ മുഹമ്മദ് – ബെസ്റ്റ് പബ്ലിക് സർവന്റ് അവാർഡ് 2026 സ്വീകരിച്ചു സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി .
കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ പ്രധാനമന്ത്രിയായി കാണുക മാത്രമാണ് തന്റെ ശേഷിക്കുന്ന ഏക രാഷ്‌ട്രീയ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.രാജ്യത്തിനായി ജീവൻ ബലിയർപ്പിച്ച പാരമ്പര്യമാണ് ഗാന്ധി കുടുംബത്തിനുള്ളത് . മഹാത്മാഗാന്ധിയും ഇന്ദിരാഗാന്ധിയും രാജീവ് ഗാന്ധിയും രാജ്യത്തിനായി ജീവൻ വെടിഞ്ഞു. സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും പ്രിയങ്കാ ഗാന്ധിയും സ്ഥാനമാനങ്ങളും അധികാരവും ത്യജിച്ചവരാണ്.
രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാകാൻ ചരിത്രം ആവശ്യപ്പെടുന്നുണ്ട് .കേന്ദ്രത്തിൽ കോൺഗ്രസ് നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വരികയും രാഹുൽ ഗാന്ധി ചെങ്കോട്ടയിൽ ദേശീയ പതാക ഉയർത്തുകയും ചെയ്യണമെന്നും രേവന്ത് പറഞ്ഞു.











