India

ഭീകരവാദം: ഐക്യരാഷ്‌ട്ര സഭാ വേദിയില്‍ പാക് മാധ്യമ പ്രവര്‍ത്തകന് ചുട്ട മറുപടി നല്‍കി എസ് ജയശങ്കര്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂ​യോ​ർ​ക്ക്: ഭീ​ക​ര​വാ​ദ​ത്തെ ഇ​ന്ത്യ​യു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി ചോ​ദ്യം ചോ​ദി​ച്ച പാ​കി​സ്ഥാ​ൻ മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ന് ചു​ട്ട​മ​റു​പ​ടി ന​ൽ​കി വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​ർ. ഐ​ക്യ​രാ​ഷ്‌ട്ര സം​ഘ​ട​ന പൊ​തു​സ​ഭ​യു​ടെ 81ാം സ​മ്മേ​ള​ന​ത്തി​ന്റെ ഭാ​ഗ​മാ​യി ന്യൂയോര്‍ക്കിലെ ഐക്യരാഷ്‌ട്രസഭാ ആസ്ഥാനത്തുവച്ചു നടന്ന വാര്‍ത്താസമ്മേളനത്തിലാണ് സംഭവം. കപ്പലുകളുടേയും നാവികരുടേയും സുരക്ഷയുമായി ബന്ധപ്പെട്ട ‘ഗ്രൂപ് ഓഫ് ഫ്രണ്ട്സ്’ എന്ന കൂട്ടായ്‌മയുടെ രൂപീകരണത്തിനു ശേഷം ജയശങ്കറും ലൈബീരിയൻ വിദേശകാര്യ മന്ത്രി സാറ ബെയ്‌സോലോ ന്യാന്തിയും മാധ്യമപ്രവർത്തകരെ അഭിസംബോധന ചെയ്തപ്പോഴാണ് പാക് മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം ഉയര്‍ന്നത്.

ഇന്ത്യ എപ്പോഴാണ് പാക്കിസ്ഥാനില്‍ ഭീകരവാദം സ്‌പോണ്‍സര്‍ ചെയ്യുന്നത് അവസാനിപ്പിക്കുക എന്നായിരുന്നു പാക്ക് റിപ്പോര്‍ട്ടറുടെ ചോദ്യം. മന്ത്രി മറു ചോദ്യം കൊണ്ടു തിരിച്ചടി നല്‍കി. ഒരു ഭീകരവാദ രാജ്യമാണോ തന്നോട് ഈ ചോദ്യം ചോദിക്കുന്നത് എന്നായിരുന്നു ജയശങ്കര്‍ തിരച്ചടിച്ചത്. എന്നാല്‍ മാധ്യമപ്രവര്‍ത്തകന്‍ വീണ്ടും ചോദ്യങ്ങള്‍ ചോദിക്കാനാരംഭിച്ചപ്പോള്‍ യുഎന്നിലെ ഇന്ത്യയുടെ സ്ഥിരം പ്രതിനിധി ഹരിഷ് പര്‍വതനേനി ഇടപെട്ടു സംസാരിച്ചു, താങ്കളുടെ ചോദ്യത്തിനു വളരെ വ്യക്തമായി തന്നെ മറുപടി ലഭിച്ചു കഴിഞ്ഞു, എന്ന് പര്‍വതനേനി മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു.

ഇന്നലെ പാക് പ്രധാനമന്ത്രി ഷഹ്ബാസ് ഷെരീഫിനോട് ഒരു ഇന്ത്യന്‍ മാധ്യമ പ്രവര്‍ത്തക ചോദ്യം ഉന്നയിച്ചത് ചര്‍ച്ചയായിരുന്നു. ഭീകരവാദികളെ സംരക്ഷിക്കുന്നത് പാകിസ്ഥാന്‍ എപ്പോള്‍ അവസാനിപ്പിക്കും എന്നാണ് മാധ്യമ പ്രവര്‍ത്തക ഷെരീഫിനോട് വിളിച്ച് ചോദിച്ചത്. ഇതിന് ശേഷം നടന്ന വാര്‍ത്താ സമ്മേളനത്തിലായിരുന്നു പാകിസ്ഥാന്‍ മാധ്യമ പ്രവര്‍ത്തകന്റെ പ്രകോപനം.