
കൊച്ചി: റിവോള്‍വർ റീത്തയ്ക്ക് ശേഷം കീർത്തി സുരേഷ് നായികയായി എത്തുന്ന ദൊറോത്തി എന്ന ചിത്രം സെപ്തംബര്‍ 25ന് തീയറ്ററുകളില്‍ എത്തു. കാർത്തിക് സുബ്ബരാജ് ആണ് ഈ ദൊറോത്തി ഒരുക്കുന്നത്.
അഡ്വാൻസ് ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. കീർത്തി സുരേഷ് നായികയായി എത്തുന്ന ചിത്രമായത് കൊണ്ട് തന്നെ താരത്തിന്റെ ആരധകരും വലിയ പ്രതീക്ഷയിലാണ്.
ഒരു ആക്ഷൻ-റിവഞ്ച് എന്‍റർടെയ്നറാണ് ദൊറോത്തി. ഇളയരാജയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. കാർത്തിക് സുബ്ബരാജ്- ഇളയരാജ കോംബോ ആദ്യമായി ഒന്നിക്കുന്ന ചിത്രം കൂടിയാണിത്. നേരത്തെ പുറത്തിറങ്ങിയ ചിത്രത്തിന്റെ ടൈറ്റില്‍ ടീസറിനും പോസ്റ്ററുകള്‍ക്കും നല്ല കയ്യടി കിട്ടി.
കീർത്തി സുരേഷ് ടൈറ്റില്‍ റോളില്‍ എത്തുന്ന ചിത്രത്തില്‍ സാനന്ത്, റിഷികാന്ത് എന്നിവരും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ടൊറന്റോ ഇന്റർനാഷണല്‍ ഫിലിം ഫെസ്റ്റിവലിലാണ് ചിത്രത്തിന്റെ വേള്‍ഡ് പ്രീമിയർ. ഒരുപാട് കാലമായി തന്റെ മനസ്സിലുണ്ടായിരുന്ന ചിത്രമാണ് ദൊറോത്തി എന്നാണ് ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പങ്കുവച്ചുകൊണ്ട് കാർത്തിക് സുബ്ബരാജ് പറഞ്ഞു.
അതേസമയം സൂര്യയെ നായകനാക്കി ഒരുക്കിയ റെട്രോ ആയിരുന്നു കാർത്തിക് സുബ്ബരാജിന്റേതായി അവസാനം പുറത്തിറങ്ങിയ ചിത്രം. വലിയറ പ്രീ റിലീസ് ഹൈപ്പോടെ എത്തിയ ചിത്രത്തിന് തിയേറ്ററുകളില്‍ വലിയ ചലനം സൃഷ്ടിക്കാൻ സാധിച്ചിരുന്നില്ല. അതേ സമയം സൂര്യയുടെ റെട്രോയ്‌ക്ക് മുന്‍പ് പുറത്തിറങ്ങിയ കാര്‍ത്തിക് സുബ്ബരാജിന്റെ ജിഗര്‍ത്തണ്ട ഡബിള്‍ എക്സ് വലിയ പ്രേക്ഷകപ്രതികരണം നേടിയിരുന്നു.