
കോഴിക്കോട് : നടന്‍ മമ്മൂട്ടിയെ പരിഹസിച്ചും അധിക്ഷേപിച്ചും ജമാ അത്തെ ഇസ്ലാമിയുടെ മീഡിയ വണ്‍ ചാനല്‍. മീഡിയ വണ്‍ ടിവിയുടെ ഔട്ട് ഓഫ് ഫോക്കസ് എന്ന പ്രത്യേക പരിപാടിയില്‍ ആണ് നിഷാദ് റാവുത്തര്‍ എന്ന അവതാരകന്‍ മമ്മൂട്ടിയെ വിലകുറഞ്ഞ വ്യക്തിത്വമായി ചിത്രീകരിച്ച് അധിക്ഷേപം നടത്തുന്നത്. മമ്മൂട്ടിക്ക് ഇടവേളകളില്ലാതെ പത്മഭൂഷണും മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചതാണ് ജമാ അത്തെ ഇസ്ലാമിയുടെ ടിവി ചാനലിനെ ചൊടിപ്പിച്ചത്. പണ്ട് മമ്മൂട്ടിയെ ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളില്‍ നിന്നും മതം കാരണം ഒഴിവാക്കുന്നുവെന്ന് വിമര്‍ശനമുയര്‍ത്തിയിരുന്ന അതേ ചാനലാണ് ഇപ്പോള്‍ തിരിഞ്ഞു കൊത്തുന്നത്.
മമ്മൂട്ടി രാഷ്ട്രീയമായി കൃത്യമായ ചേരിയിലാണ് നില്‍ക്കുന്നതെന്ന മിഥ്യാബോധം ഇനിയെങ്കിലും മലയാളി അവസാനിപ്പിക്കണം
മമ്മൂട്ടി രാഷ്ട്രീയമായി കൃത്യമായ ചേരിയിലാണ് നില്‍ക്കുന്നതെന്ന മിഥ്യാബോധം ഇനിയെങ്കിലും മലയാളി അവസാനിപ്പിക്കണമെന്ന് ചാനലിലെ അവതാരകന്‍ പറയുന്നു.
ദാദാ ഫാല്‍ക്കേ അവാര്‍ഡ് നഷ്ടപ്പെടും എന്ന് വിചിരിക്കുന്ന പരിമിത മനുഷ്യനാണ് മമ്മൂട്ടി
നിങ്ങളുടെ കൂടെ നിന്നാല്‍ എനിക്ക് കിട്ടേണ്ട ഭാരതരത്നം നഷ്ടപ്പെടും അല്ലെങ്കില്‍ എനിക്ക് കിട്ടേണ്ട ദാദാ ഫാല്‍ക്കേ അവാര്‍ഡ് നഷ്ടപ്പെടും എന്ന് വിചിരിക്കുന്ന പരിമിത മനുഷ്യനാണ് മമ്മൂട്ടിയെന്നും അവതാരകന്‍ പറയുന്നു.
അങ്ങ് എന്താണെന്ന് വെച്ചാല്‍ ചെയ്ത് ആ ഭാരതരത്നം വാങ്ങിക്കോളൂ
ഇപ്പോള്‍ മമ്മൂട്ടിയോട് സഹാനുഭൂതിയാണെന്നും അങ്ങ് എന്താണെന്ന് വെച്ച് ചെയ്ത് ആ ഭാരതരത്നം കൂടി മേടിച്ചോളൂ എന്നാണ് മീഡിയവണ്ണിന്റെ അവതാരകനായ നിഷാദ് റാവുത്തര്‍ പറയുന്നത്.
എംടിയുടെയും ഹരിഹരന്റെയും മുന്നില്‍ വിനീതവിധേയനായി നിന്ന് അവസരം വാങങുന്ന നടന്‍
എപ്പോഴുമെപ്പോഴും ദൃശ്യതയ്‌ക്ക് വേണ്ടിയും അംഗീകാരത്തിന് വേണ്ടിയും വല്ലാതെ മോഹിച്ച മനുഷ്യനാണ് മമ്മൂട്ടി. വി.കെ. ശ്രീരാമന്‍ ഇഷ്ടപ്പെടാത്തതെന്തോ മമ്മൂട്ടിയോട് പറഞ്ഞതിന്റെ പേരില്‍ ഒരു സിനിമയില്‍ നിന്നും അയാളെ മമ്മൂട്ടി ഒഴിവാക്കിയെന്നും അതേ സമയം എംടിയുടെയും ഹരിഹരന്റെയും മുന്നില്‍ വിനീതവിധേയനായി നിന്ന് അവസരങ്ങള്‍ വാങ്ങാനും മമ്മൂട്ടിക്കറിയാമെന്നും നിഷാദ് റാവുത്തര്‍ പരിഹസിക്കുകയും ചെയ്യുന്നു.
ഭരണവര്‍ഗ്ഗത്തിനൊപ്പം നിന്നാല്‍ തനിക്കും തന്റെ മക്കള്‍ക്കും സൗഭാഗ്യം കിട്ടുമെന്ന് കണക്കുകൂട്ടുന്ന നടന്‍
സ്വതന്ത്രഇന്ത്യയുടെ രാഷ്‌ട്രീയ രക്ഷാപുരുഷന്‍ ആയിട്ട് നാം കാണേണ്ടത് സര്‍ദാര്‍ പട്ടേലിനെയാണെന്ന് പറഞ്ഞ് സംഘപരിവാര്‍ പൊക്കിക്കൊണ്ടുവന്നതാണ് ഈ പ്രതിമയെ എന്നും ഇയാള്‍ പരിഹസിക്കുന്നു. പട്ടാല്‍ ഇന്ത്യയുടെ ഏകതയ്‌ക്ക് വേണ്ടി ഉരുക്കുമുഷ്ടിയാല്‍ നടത്തിയ പോരാട്ടത്തെ തള്ളിക്കളയുന്നതായിരുന്നു നിഷാദ് റാവുത്തറിന്റെ വാക്കുകള്‍. ആ പ്രതിമയുടെ അടുത്ത് നഗ്നപാദനായി ചെന്ന് പുഷ്പാര്‍ച്ചന നടത്തുകയാണെ് മമ്മൂട്ടിയെന്നും ഭരണവര്‍ഗ്ഗത്തിനൊപ്പം നിന്നാല്‍ തനിക്കും തന്റെ മക്കള്‍ക്കും കിട്ടാന്‍ പോകുന്ന ലാഭത്തെക്കുറിച്ച് മമ്മൂട്ടി കണക്കുകൂട്ടുന്നുണ്ടെന്നും നിഷാദ് റാവുത്തര്‍ പരിഹസിക്കുന്നു.
ദുല്‍ഖറിനെയും അപമാനിച്ച് മീഡിയവണ്‍ ഇഷ്ടപ്പെട്ട കറിയേതെന്ന് ചോദിച്ചപ്പോള്‍ ദുല്‍ഖര്‍ ബീഫ് എന്ന് പറഞ്ഞില്ല
മകന്‍ ഇപ്പോള്‍ ഒരു പാന്‍ ഇന്ത്യന്‍ സ്റ്റാറാണ്. അദ്ദേഹം ഭരണവര്‍ഗ്ഗത്തിനെതിരായി നിന്നാല്‍ അത് മകന്റെ തെലുങ്കിലേയും കന്നടയിലേയും ഓഡിയന്‍സിനെ ബാധിച്ചാലോ? അദ്ദേഹത്തിന്റെ മകന്‍ തന്നെ ഇഷ്ടപ്പെട്ട കറിയേതെന്ന് ചോദിച്ചപ്പോള്‍ പത്തിരിയും മീനും എന്ന് പറഞ്ഞിട്ടുണ്ട്. ബീഫ് എന്ന് അറിയാതെ പറയാതിരിക്കാന്‍ വേണ്ടിയാണ് ഇങ്ങിനെ പറഞ്ഞത്. അമ്മാതിരി സൂക്ഷ്മതയുള്ള മനുഷ്യനാണ് അദ്ദേഹത്തിന്റെ മകന്‍. മരിച്ച് പോയാല്‍ നിങ്ങള്‍ ഓര്‍ക്കപ്പെടേണ്ടത് നിങ്ങളുടെ കഥാപാത്രത്തിന്റെ പേരിലാണോ അതോ നിങ്ങളുടെ രാഷ്‌ട്രീയത്തിന്റെ പേരിലാണോ എന്ന് മമ്മൂട്ടി ഓര്‍ക്കണം. നിഷാദ് റാവുത്തര്‍ പരിഹസിക്കുന്നു