
തിരുവനന്തപുരം: വാഹനവുമായി റോഡിലിറങ്ങുന്നവര്‍ ഇനി കൂടുതല്‍ ശ്രദ്ധിക്കണം. അതിശക്തമായ സുരക്ഷാക്രമീകരണങ്ങളുമായി സര്‍ക്കാര്‍ നിരത്തിലുണ്ടാകും. മറ്റൊരു സ്ഥലത്തും ഇല്ലാത്ത തരത്തില്‍ കേരളത്തില്‍ റോഡ് അപകടങ്ങള്‍ വര്‍ധിക്കുകയും മരണനിരക്ക് ഉയരുകയും ചെയ്യുന്ന സാഹചര്യത്തിലാണ് റോഡ് സുരക്ഷയില്‍ കര്‍ശന നടപടികളുമായി സര്‍ക്കാര്‍ മുന്നിട്ടിറങ്ങുന്നത്.
ഗതാഗത വകുപ്പിന്റെ നേതൃത്വത്തില്‍ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചാണ് ക്യാമ്പയിന്‍ ആരംഭിക്കുന്നത്. റോഡപകടങ്ങളില്‍ പെട്ട് നിരവധിപേര്‍ക്ക് ഗുരുതരമായ പരിക്കുകള്‍ പറ്റി ജീവിതകാലം മുഴുവന്‍ യാതനകള്‍ അനുഭവിച്ചുകഴിയുകയാണ്. റോഡപകടങ്ങളില്‍ നിന്ന് സംസ്ഥാനത്തെ സംരക്ഷിക്കുന്നതിനാണ് സര്‍ക്കാരിന്റെ പുതിയ നീക്കം. ഒരുവശത്ത് ബോധവത്കരണ പരിപാടികളും മറുവശത്ത് കര്‍ശനമായ നിയമ നടപടികളും ഉണ്ടാകുമെന്നും ജനങ്ങള്‍ പൂര്‍ണമായും സഹകരിക്കണമെന്നും മുഖ്യമന്ത്രി വി.ഡി. വാര്‍ത്താസമ്മേളനത്തില്‍ അഭ്യര്‍ത്ഥിച്ചു.