Kerala

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: കൊയ്യോട് ഉമര്‍ മുസ്ലിയാരെ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുത്തു. നിലവിലെ കമ്മിറ്റിയില്‍ ട്രഷററായിരുന്നു അദ്ദേഹം.

ജനറല്‍ സെക്രട്ടറിയായിരുന്ന കെ.ആലിക്കുട്ടി മുസ്ലിയാരുടെ നിര്യാണം മൂലമാണ് പുതിയ ജനറല്‍ സെക്രട്ടറിയെ തിരഞ്ഞെടുത്തത്.കോഴിക്കോട് ചേര്‍ന്ന മുശാവറ യോഗത്തിലാണ് തീരുമാനം. വൈസ് പ്രസിഡന്റുമാരായി വി.മൂസക്കോയ മുസ്ലിയാര്‍, എ.വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍ എന്നിവരെയും സെക്രട്ടറിയായി പനങ്കാങ്ങര ഹൈദര്‍ ഫൈസിയെയും തിരഞ്ഞെടുത്തു.എം.ടി അബ്ദുല്ല മുസ്ലിയാരാണ് സമസ്ത ട്രഷറര്‍.

അടിയന്തരവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പ്രത്യേക കൂടിയാലോചനാ സമിതി രൂപീകരിച്ചു. ജിഫ്രി മുത്തുക്കോയ തങ്ങള്‍, കൊയ്യോട് ഉമര്‍ മുസ്ലിയാര്‍, എം ടി അബ്ദുല്ല മുസ്ലിയാര്‍, എ വി അബ്ദുറഹ്മാന്‍ മുസ്ലിയാര്‍, ബഹാഉദ്ദീന്‍ നദ്വി കൂരിയാട്, പി ഹംസക്കുട്ടി മുസ്ലിയാര്‍ ആദൃശേരി, വാക്കോട് മൊയ്തീന്‍ കുട്ടി മുസ്ലിയാര്‍, പി എം അബ്ദുസലാം ബാഖവി എന്നിവരാണ് സമിതി അംഗങ്ങള്‍.

 

Recent Posts