India

ദേശീയ അവാർഡുമായി കാർത്തിക് ആര്യൻ എത്തിയത് മഹാഗണപതിയ്‌ക്ക് മുന്നിൽ : പുരസ്ക്കാരം വിഗ്രഹത്തിന് മുന്നിൽ സമർപ്പിച്ചു

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അഹമ്മദാബാദ്: അഭിനയജീവിതത്തിലെ ആദ്യ ദേശീയ ചലച്ചിത്ര പുരസ്‌കാരം മഹാഗണപതിയ്‌ക്ക് മുന്നിൽ സമർപ്പിച്ച് നടൻ കാർത്തിക് ആര്യൻ. മുംബൈയിലെ പ്രശസ്തമായ ലാൽബൗഗ്ച രാജ ദർശനത്തിനെത്തിയ കാർത്തിക് പ്രസിഡന്റ് ദ്രൗപതി മുർമുവിൽ നിന്ന് ലഭിച്ച ദേശീയ അവാർഡും കൊണ്ടുവന്നു. അവാർഡ് ഗണപതിയുടെ കാൽക്കൽ വച്ചു പ്രാർത്ഥിച്ചു. ഇതിന്റെ ദൃശ്യങ്ങളും പുറത്ത് വന്നിട്ടുണ്ട്.

ദേശീയ അവാർഡ് ലഭിച്ചത് തനിക്കും തന്റെ മുഴുവൻ കുടുംബത്തിനും വളരെ വൈകാരികവും സന്തോഷകരവുമായ നിമിഷമാണെന്ന് അദ്ദേഹം പറഞ്ഞു. ഗണപതി ഭഗവാന്റെ അനുഗ്രഹം തേടാനാണ് താൻ വന്നതെന്നും അവാർഡ് ലഭിച്ചതിന് ശേഷം ലാൽബൗഗ്ച രാജയെ സന്ദർശിക്കാൻ കഴിഞ്ഞത് വളരെ പ്രത്യേകതയുള്ളതായി തോന്നുന്നുവെന്നും നടൻ പറഞ്ഞു.

2024-ൽ പുറത്തിറങ്ങിയ “ചന്തു ചാമ്പ്യൻ” എന്ന സ്പോർട്സ് ബയോപിക്കിനാണ് കാർത്തിക് ആര്യന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാർഡ് ലഭിച്ചത്.

Recent Posts