Kerala

തേങ്ങയുമായി പുറത്തേയ്‌ക്ക് നോക്കി മന്ത്രം ചൊല്ലി ഭർത്താവ് ; പിന്നാലെ യുവതിയെ പീഡിപ്പിച്ച് വ്യാജ സിദ്ധൻ ; അൻവർ സാദത്ത് അറസ്റ്റിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട് : കോഴിക്കോട് താമരശ്ശേരിയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്റ്റിൽ. പുതുപ്പാടി ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ് പൊലീസ് പിടിയിലായത്. ഒന്നര മാസം മുമ്പ് വിവാഹം കഴിഞ്ഞ യുവതിയെയാണ് പീഡിപ്പിച്ചത്.

ദാമ്പത്യ പ്രശ്നം പരിഹരിക്കുന്നതിനായാണ് അൻവർ സാദത്തിന്റെ അടുത്ത് യുവതിയും ഭർത്താവും എത്തിയത്. ഭർത്താവിന്റെ കൈയിൽ തേങ്ങ കൊടുത്ത ശേഷം പുറത്തേക്ക് നോക്കി മന്ത്രം ചെല്ലാൻ നിർദേശിച്ചു. പിന്നാലെ യുവതിക്കൊപ്പം  പീഡിപ്പിക്കുകയായിരുന്നു. നേരത്തെ പ്രായപൂർത്തിയാവത്ത കുട്ടിയെ പീഡിപ്പിച്ചത് പോക്‌സോ കേസിൽ അറസ്റ്റിലായ വ്യക്തിയാണ് അൻവർ സാദത്ത്.

 

 

 

Recent Posts