
മൈസൂർ : കർണാടക പൊലീസിന്റെ ഹിന്ദു വിരുദ്ധ അജണ്ട പൊളിച്ച് വിശ്വാസികൾ ഗണപതി ഘോഷയാത്ര നടത്തിയത് ഇഷ്ടമാകാതെ കോൺഗ്രസ് . വിനായക ചതുർത്ഥിയോടനുബന്ധിച്ച് മസ്ജിദിന് മുന്നിലൂടെ ഘോഷയാത്ര നടത്തിയെന്നും , ആഘോഷിച്ചെന്നും കാട്ടി വിശ്വാസികൾക്കെതിരെ പരാതി നൽകിയിരിക്കുകയാണ് കർണാടകയിലെ കോൺഗ്രസ് നേതാക്കൾ.
നരസിപുര ഇൻസ്പെക്ടർ ധനഞ്ജയന്റെ ഭീഷണികൾ അവഗണിച്ച്, മുൻ എംപി പ്രതാപ് സിംഹയുടെ നേതൃത്വത്തിൽ ഹിന്ദു മഹാസഭയുടെയും ഹിന്ദു ജാഗരണ വേദികെയുടെയും പ്രവർത്തകർ വെള്ളിയാഴ്ച ഗണേശ ശോഭായാത്ര നടത്തിയിരുന്നു. മസ്ജിദിന് മുന്നിൽ ഗണപതി ഘോഷയാത്ര നടത്തിയെന്നും, അനുവദിച്ച സമയപരിധിയും കടന്ന് പരിപാടി നീണ്ടുനിന്നുവെന്നുമാണ് കോൺഗ്രസിന്റെ ആരോപണം . പ്രതാപ് സിംഹയ്‌ക്കും മറ്റുള്ളവർക്കുമെതിരെയാണ് കോൺഗ്രസ് പരാതി നൽകിയിരിക്കുന്നത്.
കൂടാതെ, ഘോഷയാത്രയ്‌ക്കിടെ പ്രതാപ് സിംഹയും മറ്റുള്ളവരും പ്രകോപനപരമായ പ്രസംഗങ്ങൾ നടത്തിയെന്നും മൈസൂരു കോൺഗ്രസ് പ്രതിനിധി സംഘം മൈസൂരു എസ്പി മല്ലികാർജുൻ ബാലദണ്ടിക്കു നൽകിയ പരാതിയിൽ പറയുന്നു.