India

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ എബിവിപി വിജയത്തില്‍ സിജെപി നേതാവ് സൗരവ് ദാസിന്റെ കുശുമ്പ്; എബിവിപിയെ തോല്‍പിക്കാന്‍ ബുദ്ധി ഉപദേശിച്ച് സൗരവ്

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ പ്രകടനത്തെ വിമര്‍ശിച്ച് സിജെപി വക്താവ് സൗരവ് ദാസ്.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എബിവിപിയുടെ പ്രകടനത്തെ വിമര്‍ശിച്ച് സിജെപി വക്താവ് സൗരവ് ദാസ്.

“നിലവിലെ (ABVP) ഭരണത്തിൽ ഭൂരിഭാഗം വിദ്യാർത്ഥികളും അതൃപ്തരായിരുന്നു.
വിജയിച്ചവർ രാജാക്കന്മാരല്ല; ഭൂരിഭാഗം പേരും അവർക്കല്ല വോട്ട് ചെയ്തത്.”- എന്ന അര്‍ത്ഥം വരുന്ന തരത്തിലുള്ള പോസ്റ്റിലൂടെയാണ് സിജെപി നേതാവ് സൗരവ് ദാസ് പ്രതികരിച്ചത്. സൗരവ് ദാസിന്റെ എക്സിലെ പോസ്റ്റ് ഇപ്രകാരമാണ്: “ഭൂരിഭാഗം വിദ്യാർത്ഥികളും നിലവിലെ ഭരണകൂടത്തിന് (മോദി ഭരണത്തിനും എബിവിപിയ്‌ക്കും) എതിരാണ്—എന്നാൽ അവർക്കിടയിലുള്ള ഭിന്നത ഭരണകൂടത്തിന് (മോദി ഭരണത്തിനും എബിവിപിയ്‌ക്കും) അനുകൂലമായി മാറുന്നു. എങ്കിലും, ഇതിലൊരു ശുഭപ്രതീക്ഷയുമുണ്ട്. സ്ഥാനങ്ങൾ നേടുന്നവർ (എബിവിപിക്കാര്‍) തങ്ങൾ രാജാക്കന്മാരോ രാജ്ഞിമാരോ അല്ലെന്ന് ഓർക്കണം; ഭൂരിപക്ഷം പേരും അവർക്ക്(എബിവിപിയ്‌ക്ക്) വോട്ട് ചെയ്തിട്ടില്ല.”

ദല്‍ഹി യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥിയൂണിയന്‍ തെരഞ്ഞെടുപ്പില്‍ പ്രധാന മൂന്ന് പദവികള്‍- പ്രസിഡന്‍റ്, സെക്രട്ടറി, ജോ സെക്രട്ടറി- എന്നിവയില്‍ ABVP ജയിച്ചു. അങ്ങിനെ 3-0നാണ് എബിവിപി ജയം നേടിയത്. വൈസ് പ്രസിഡന്‍റ് പദവിയാകട്ടെ സ്വതന്ത്രന്‍ നേടുകയും ചെയ്തു. ഇവിടെ കോണ്‍ഗ്രസിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ എന്‍എസ് യു (ഐ), ഇടത് വിദ്യാര്‍ത്ഥിവിഭാഗങ്ങള്‍ എന്നിവയ്‌ക്കൊന്നും ഈ പ്രധാനപദവികള്‍ പിടിച്ചെടുക്കാനായില്ല. ഇതാണ് സിജെപിയെ നിരാശരാക്കിയത്. കാരണം ജെന്‍സീകള്‍ക്കും ജെന്‍ ആല്‍ഫയ്‌ക്കും വേണ്ടി സമരം ചെയ്ത സിജെപിയുടെ സ്വാധീനമൊന്നും വിദ്യാര്‍ത്ഥികള്‍ക്ക് ഇല്ലെന്ന് മനസ്സിലാക്കിയതാണ് സിജെപി വക്താവ് സൗരവ് ദാസിനെ നിരാശപ്പെടുത്തിയത്.

ഇനി സൗരവ് ദാസ് എങ്ങിനെയാണ് എബിവിപിയുടെ ആധിപത്യത്തെ, മോദി സര്‍ക്കാരിന്റെ ആധിപത്യത്തെ തകര്‍ക്കാന്‍ കഴിയുക എന്നത് എക്സിലെ പോസ്റ്റില്‍ വിശദീകരിക്കുന്നുണ്ട്.:”കോക്രോച്ച് ജനതാപാര്‍ട്ടിയെ (CJP) നിരന്തരം വേട്ടയാടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് പകരം, കോൺഗ്രസും അതിന്റെ സംഘടനാ വിഭാഗങ്ങളും സ്വന്തം കാര്യങ്ങൾ ശരിയാക്കിയെടുക്കുന്നതിലാണ് ശ്രദ്ധിക്കേണ്ടത്. ഇതിനായി കഴിഞ്ഞ 12 വർഷമായി( മോദി സര്‍ക്കാര്‍ ഭരിച്ച 12 വര്‍ഷം) കോണ്‍ഗ്രസ് ശ്രമം തുടരുകയാണ്; ജനങ്ങളുടെ ക്ഷമ നശിച്ചുകൊണ്ടിരിക്കുകയുമാണ്. NSUI ടിക്കറ്റ് നിഷേധിച്ചതിനെതുടര്‍ന്ന് വിമതനായി മത്സരിച്ച് വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് വൻ ഭൂരിപക്ഷത്തോടെ വിജയിച്ച സ്വതന്ത്ര സ്ഥാനാർത്ഥിയുടെ കാര്യമെടുത്താൽ ഇക്കാര്യം വ്യക്തമാകും. ഇടതുപക്ഷ ഐക്യനിരയിലുള്ള ചിലർ—എല്ലാവരുമല്ല—ആശയപരമായ ശുദ്ധതയിലും സങ്കുചിതമായ നിലപാടുകളിലും അമിതമായി ശ്രദ്ധ കേന്ദ്രീകരിക്കുന്നവരാണ്. അവർ യാഥാർത്ഥ്യം തിരിച്ചറിയണം; തങ്ങളുടെ (ഇടത്പക്ഷത്തിന്റെ) അംഗീകാരം തേടി ആരും അവരുടെ അടുത്തേക്ക് വരില്ലെന്ന കാര്യം അവർ മനസ്സിലാക്കണം. പ്രതിപക്ഷത്തിന്റെ ‘ഐക്യം’ ഇതാണെങ്കിൽ, അവർ തുടർന്നും പ്രതിപക്ഷത്ത് തന്നെ തുടരേണ്ടി വരുമെന്ന് പറയേണ്ടിവരും”.- ഇതാണ് സൗരവ് ദാസ് കോണ്‍ഗ്രസിനും ഇടത് പാര്‍ട്ടികള്‍ക്കും നല‍്കുന്ന ഉപദേശം.

Recent Posts