Education

ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളില്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: ദല്‍ഹി സര്‍വകലാശാലയിലെ നിരവധി കോളേജുകളിലെ കോളേജ് തല വിദ്യാര്‍ത്ഥി യൂണിയന്‍ തിരഞ്ഞെടുപ്പുകളില്‍ ആദ്യഫലങ്ങള്‍ പുറത്തുവരുമ്പോള്‍ എബിവിപിക്ക് വ്യക്തമായ മുന്നേറ്റം.. അദിതി മഹാവിദ്യാലയ, ശ്രീ അരബിന്ദോ കോളേജ് (മോര്‍ണിംഗ്), ഡോ. ബിആര്‍ അംബേദ്കര്‍ കോളേജ്, ഭാരതി കോളേജ്, ശിവാജി കോളേജ് എന്നിവിടങ്ങളിലെ നാല് പ്രധാന സ്ഥാനങ്ങളും എബിവിപി നേടി. രാംജാസ് കോളേജില്‍, പ്രസിഡന്റ്, സെക്രട്ടറി, സെന്‍ട്രല്‍ കൗണ്‍സിലര്‍, ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി എന്നീ സ്ഥാനങ്ങളില്‍ എബിവിപി സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. ശ്യാമപ്രസാദ് മുഖര്‍ജി കോളേജില്‍ എബിവിപി സ്ഥാനാര്‍ത്ഥികള്‍ പ്രസിഡന്റ്, സെന്‍ട്രല്‍ കൗണ്‍സിലര്‍ സ്ഥാനങ്ങള്‍ നേടി. കേശവ് മഹാവിദ്യാലയത്തില്‍ എബിവിപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ നേടി.
അദിതി മഹാവിദ്യാലയം, ശ്രീ അരബിന്ദോ കോളേജ്,
ഡോ. ബി.ആര്‍. അംബേദ്കര്‍ കോളേജ്, ഭാരതി കോളേജ്,
ശിവാജി കോളേജ് എന്നിവിടങ്ങളില്‍ എല്ലാ സ്ഥാനങ്ങളിലും എബിവിപി വിജയിച്ചു.
രാംജാസ് കോളേജ്: എബിവിപി പ്രസിഡന്റ്, സെക്രട്ടറി, സെന്‍ട്രല്‍ കൗണ്‍സിലര്‍, ഇന്റേണല്‍ കംപ്ലയിന്റ്‌സ് കമ്മിറ്റി എന്നീ സ്ഥാനങ്ങള്‍ നേടി.
ശ്യാമപ്രസാദ് മുഖര്‍ജി കോളേജ്: എബിവിപി പ്രസിഡന്റും സെന്‍ട്രല്‍ കൗണ്‍സിലറും നേടി.
കേശവ മഹാവിദ്യാലയം: എബിവിപി പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, സെക്രട്ടറി സ്ഥാനങ്ങള്‍ നേടി.
സാക്കിര്‍ ഹുസൈന്‍ കോളേജില്‍ ജോയിന്റ് സെക്രട്ടറി സ്ഥാനവും ഭാസ്‌കരാചാര്യ കോളേജില്‍ പ്രസിഡന്റ് സ്ഥാനവും എസ്എഫ്‌ഐ നേടി.

ദല്‍ഹി സര്‍വകലാശാല യൂണിയനിലേക്കുള്ള വോട്ടെണ്ണല്‍ സെപ്റ്റംബര്‍ 19-നാണ്.

Recent Posts