Kerala

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

തിരുവനന്തപുരം: 11 കാരിയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍.
വിഴിഞ്ഞം പുല്ലൂര്‍ക്കോണം കോണത്തു മേലേവീട്ടില്‍ സെയ്ദ് മുഹമ്മദ് (58) ആണ് പിടിയിലായത്. 2022-23 കാലയളവിലാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. സംഭവത്തില്‍ മൂന്ന് വര്‍ഷത്തിന് ശേഷമാണ് അറസ്റ്റ്.
പരീക്ഷയില്‍ തോല്‍പ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയായിരുന്നു നിരന്തരമായ പീഡനം.നെയ്യാറ്റിന്‍കര ഡിവൈ.എസ്.പി. സ്റ്റുവര്‍ട്ട് കീലറുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

 

Recent Posts