Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

അഹമ്മദാബാദ്: വേൾഡ് ആർച്ചറി പാരാ സീരീസില്‍(സ്റ്റേജ് 3) നിലവിലെ ലോക ചാമ്പ്യനായ ഇന്ത്യൻ താരം ശീതൾ ദേവി വനിതകളുടെ കോമ്പൗണ്ട് വ്യക്തിഗത വിഭാഗത്തിന്റെ ഫൈനലിൽ പ്രവേശിച്ചു. ഇതോടെ ഇന്ത്യ ടൂർണമെന്റിൽ ഒരു മെഡൽ കൂടി ഉറപ്പാക്കി.

ആവേശം നിറഞ്ഞ ഓൾ-ഇന്ത്യൻ സെമിഫൈനൽ പോരാട്ടത്തിൽ സരിതയെ 145–143 എന്ന സ്കോറിന് തോല്പിച്ചാണ് ജമ്മുവിൽ നിന്നുള്ള ശീതൾ സ്വർണ മെഡൽ പോരാട്ടത്തിന് യോഗ്യത നേടിയത്. ഫൈനലിൽ കസാഖിസ്ഥാന്റെ ഐസാദ സെയ്ദാനാണ് ശീതളിന്റെ എതിരാളി. സെമിയിൽ പരാജയപ്പെട്ടെങ്കിലും വനിതകളുടെ കോമ്പൗണ്ട് വെങ്കല മെഡൽ മത്സരത്തിൽ ചൈനയുടെ വാങ് ഹുയിറ്റിങ്ങിനെ സരിത നേരിടും.

പുരുഷന്മാരുടെ കോമ്പൗണ്ട് വിഭാഗത്തിൽ ലോക ഒന്നാം നമ്പർ താരമായ തോമൻ കുമാർ സെമിഫൈനലിൽ ഇന്തോനേഷ്യയുടെ ടോപ് സീഡ് കെൻ സ്വാഗുമിലാങ്ങിനനോട് (146–144) പരാജയപ്പെട്ടു. തോമൻ ഇനി വെങ്കല മെഡലിനായി ഇറാഖിന്റെ അബ്ബാസ് കാദിമിനെ നേരിടും. ക്വാർട്ടറിൽ ഇന്ത്യയുടെ ഗുർവിന്ദർ സിങ്ങിനെയും (141–143) സ്വാഗുമിലാങ് പുറത്താക്കിയിരുന്നു.