Sports

18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍: സില്‍വര്‍ ഹില്‍സ്, പ്രൊവിഡന്‍സ് ജേതാക്കള്‍

Published by
ജന്മഭൂമി ഓണ്‍ലൈന്‍

കോഴിക്കോട്: സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് കോര്‍ട്ടില്‍ ആവേശകരമായി നടന്ന 18-ാമത് സില്‍വര്‍ ഹില്‍ ട്രോഫി ദക്ഷിണേന്ത്യന്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ ആതിഥേയരായ സില്‍വര്‍ ഹില്‍സ് എച്ച്.എസ്.എസ് കോഴിക്കോട്, പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ് കോഴിക്കോട് എന്നിവര്‍ ജേതാക്കളായി.

സില്‍വര്‍ ഹില്‍സ് ട്രോഫി ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ജേതാക്കളായ കോഴിക്കോട് സില്‍വര്‍ ഹില്‍ ടീം ട്രോഫിയുമായി

ആണ്‍കുട്ടികളുടെ ഫൈനലില്‍ ചങ്ങനാശ്ശേരി എ.കെ.എം പബ്ലിക് സ്‌കൂളിനെ 56-40 എന്ന സ്‌കോറിനാണ് സില്‍വര്‍ ഹില്‍സ് പരാജയപ്പെടുത്തിയത്. പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോടിന്റെ പ്രിയ ടീമായ പ്രൊവിഡന്‍സ് ഗേള്‍സ് എച്ച്.എസ്.എസ് 49-34 എന്ന സ്‌കോറിന് കാരമട എസ്.വി.ജി.വി മെട്രിക്കുലേഷന്‍ സ്‌കൂളിനെ തകര്‍ത്ത് കിരീടം ചൂടി. അണ്ടര്‍-13 മിനി ബോയ്‌സ് വിഭാഗത്തില്‍ ദേവഗിരി പബ്ലിക് സ്‌കൂളിനെ 62-35 ന് തോല്‍പ്പിച്ച് സില്‍വര്‍ ഹില്‍സ് ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ക്ലീന്‍ സ്വീപ് നടത്തി.

Recent Posts