Astrology

പൂച്ച വീട്ടിലേക്ക് വരുന്നത് വെറുതെയല്ല, ഈ സൂചനകൾ അവഗണിക്കരുത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

പൂച്ചകളെ ശകുനം കാണുന്നത് ഉദ്ദേശിക്കുന്ന കാര്യത്തിന് മുടക്കം വരാൻ കാരണമാകുമെന്ന് പറയപ്പെടുന്നുണ്ടെങ്കിലും അവ വീട്ടിലേയ്‌ക്ക് വന്നു കയറുന്നത് പൊതുവേ നല്ല സൂചനയായണ് കണക്കാക്കുന്നത്. പൂച്ചയുടെ സാന്നിധ്യത്തിലൂടെ സൗഭാഗ്യങ്ങൾ വന്നുചേരുമെന്നും വിശ്വാസമുണ്ട്. കുടുംബാന്തരീക്ഷം പൊതുവേ മെച്ചപ്പെടുമെന്നും ഇതിൽ നിന്നും മനസ്സിലാക്കാം

അലസതയോടെ ഏറെ നേരം കിടക്കുന്നവയാണെങ്കിലും പൂച്ചകൾ ഉറക്കമുണർന്നു കഴിഞ്ഞാൽ എപ്പോഴും ഊർജ്ജസ്വലരായിരിക്കും. സമാനമായ രീതിയിൽ നിങ്ങളുടെ ജീവിതത്തിലും മാറ്റങ്ങൾ വരുകയും ഊർജ്ജസ്വലത നിറയുകയും ചെയ്യുമെന്ന് പൂച്ചകളുടെ വരവിലൂടെ മനസ്സിലാക്കാം.

സ്വാതന്ത്ര്യത്തോടെ ജീവിക്കാൻ ഏറ്റവും അധികം ആഗ്രഹിക്കുന്നവയാണ് പൂച്ചകൾ. അതിനാൽ കെട്ടുപാടുകളിൽ നിന്നോ ബുദ്ധിമുട്ടുകളിൽ നിന്നോ പുറത്തുവരാൻ കുടുംബത്തിനോ കുടുംബാംഗങ്ങൾക്കോ സാധിക്കുമെന്നതിന്റെ സൂചനയായും ഇവയുടെ സാന്നിധ്യത്തെ കണക്കാക്കാം.കാലങ്ങളായി ചെയ്യാൻ മടിച്ചിരുന്ന പല കാര്യങ്ങളിലേയ്‌ക്കും ഇറങ്ങാനുള്ള മനോബലം നിങ്ങൾക്ക് കൈവരും

ദുഷ്ട ശക്തികളെ അകറ്റിനിർത്താൻ പ്രത്യേക കഴിവുള്ള ജീവികളാണ് പൂച്ചകൾ. അതിനാൽ വീട്ടിലേയ്‌ക്ക് വന്നു കയറുന്ന പൂച്ചകൾ അത്തരം ശക്തികളിൽ നിന്നും ഒരു കവചം പോലെ നിങ്ങളെയും കുടുംബത്തെയും സംരക്ഷിച്ചു നിർത്തും.വീടിനുള്ളിൽ പോസിറ്റീവ് എനർജി നിറയുന്നതിന്റെ ലക്ഷണമാണ് പൂച്ചകൾ വന്നു കയറുന്നത്. ആത്മീയമായ പിന്തുണ നിങ്ങൾക്ക് ആവശ്യമായിരിക്കുന്ന സമയത്താവും അവ സാന്നിധ്യം അറിയിക്കുന്നത്. ഇതിലൂടെ മനോവിഷമതകൾ മറികടന്ന് കുടുംബാന്തരീക്ഷത്തിൽ പുത്തനുണർവ് ഉണ്ടാകും

Recent Posts