Cricket

ഏഷ്യന്‍ ഗെയിംസ് 2026 ക്രിക്കറ്റ്: ലക്ഷ്മണ്‍ ഭാരത പരിശീലകനായേക്കും

: Laxman likely to become India's coach.

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂദല്‍ഹി: വരാനിരിക്കുന്ന ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണ്ണ മെഡല്‍ നിലനിര്‍ത്താന്‍ ഇറങ്ങുന്ന ഭാരത പുരുഷ ക്രിക്കറ്റ് ടീമിന്റെ മുഖ്യ പരിശീലകനായി ഇതിഹാസ താരം വി.വി.എസ് ലക്ഷ്മണിനെ നിയമിക്കാന്‍ സാധ്യത. ദേശീയ ക്രിക്കറ്റ് അക്കാദമി തലവനായ ലക്ഷ്മണ്‍ ഇതിനുമുമ്പും ദേശീയ ടീമിന്റെ ഇടക്കാല പരിശീലകനായി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. അതേസമയം വനിതാ ടീമിന്റെ മുഖ്യ പരിശീലകനായി നിലവിലെ കോച്ച് അമോല്‍ മജുംദാര്‍ തന്നെ തുടരും. ഭാരത പുരുഷ ടീമിന്റെ സ്ഥിരം മുഖ്യ പരിശീലകനായ ഗൗതം ഗംഭീര്‍ ഏഷ്യന്‍ ഗെയിംസിനൊപ്പം ഉണ്ടാകില്ല.

അന്താരാഷ്‌ട്ര തലത്തില്‍ ഭാരതത്തിന്റെ പ്രധാന പരമ്പരകളും മത്സരങ്ങളും ഏഷ്യന്‍ ഗെയിംസ് നടക്കുന്ന അതേ കാലയളവില്‍ തന്നെ വരുന്നതാണ് ഗംഭീറിന് പകരം വി.വി.എസ് ലക്ഷ്മണിലേക്ക് ബോര്‍ഡിന്റെ ശ്രദ്ധയെത്തിച്ചത്. ഭാരത സീനിയര്‍ ടീമിന്റെ സുപ്രധാന അന്താരാഷ്‌ട്ര മത്സരങ്ങളുമായി ഏഷ്യന്‍ ഗെയിംസ് മത്സര തീയതികള്‍ ഒത്തുപോകുന്ന പശ്ചാത്തലത്തില്‍, താരങ്ങളുടെ മാനേജ്‌മെന്റിലും തന്ത്രങ്ങള്‍ മെനയുന്നതിലും വലിയ പരിചയസമ്പത്തുള്ള ലക്ഷ്മണിനെ ചുമതല ഏല്‍പ്പിക്കാന്‍ ബി.സി.സി.ഐ തീരുമാനിക്കുകയായിരുന്നു.

ഴിഞ്ഞ തവണത്തെ ഏഷ്യന്‍ ഗെയിംസിലും വി.വി.എസ് ലക്ഷ്മണിന്റെ കീഴിലാണ് ഭാരത പുരുഷ ടീം സ്വര്‍ണ്ണ മെഡല്‍ സ്വന്തമാക്കിയത്. ലക്ഷ്മണിനൊപ്പം സുനില്‍ ജോഷി, ഋഷികേശ് കനിത്കര്‍ തുടങ്ങിയ പ്രമുഖ പരിശീലകരും സപ്പോര്‍ട്ട് സ്റ്റാഫുകളായി ഉണ്ടാകും.

Recent Posts