Sunday, August 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 16, 2026, 08:32 am IST
inIndia, World

ന്യൂയോർക്ക്: ജീവനക്കാരെ കൂട്ടത്തോടെ പിരിച്ചുവിട്ടതിലൂടെ നേരത്തെ വാർത്തകളിൽ ഇടം നേടിയ ഇന്ത്യൻ വംശജനായ സിഇഒ വിശാൽ ഗാർഗിന് ഒടുവിൽ സ്വന്തം കമ്പനിയിൽനിന്നും പുറത്താകേണ്ടിവന്നു. ബെറ്റർ ഹോം ആൻഡ് ഫിനാൻസിന്റെ സിഇഒ സ്ഥാനത്തുനിന്ന് ഓഗസ്റ്റ് 3നാണ് ഡയറക്ടർ ബോർഡ് ഗാർഗിനെ നീക്കിയത്.

ഗാർഗിന്റെ നേതൃത്വത്തിലുള്ള തീരുമാനങ്ങളിലെ വീഴ്ചകൾ, പെരുമാറ്റത്തിലെ പ്രശ്നങ്ങൾ, വിശ്വാസ്യതയുമായി ബന്ധപ്പെട്ട ആശങ്കകൾ എന്നിവയാണ് പുറത്താക്കലിന് കാരണമെന്ന് ബോർഡ് വ്യക്തമാക്കി. 2022 മുതൽ കമ്പനിക്ക് 1.5 ബില്യൺ ഡോളറിലധികം നഷ്ടമുണ്ടായതായും ഇതേ കാലയളവിൽ ഓഹരി മൂല്യം 90 ശതമാനത്തിലധികം ഇടിഞ്ഞതായും ബോർഡ് ചൂണ്ടിക്കാട്ടി.

എന്നാൽ, കമ്പനി ലാഭത്തിലേക്ക് തിരിച്ചുവരുന്ന നിർണായക ഘട്ടത്തിൽ തന്നെ പുറത്താക്കിയത് തനിക്കെതിരായ അനീതിയാണെന്നാണ് ഗാർഗിന്റെ ആരോപണം. പുറത്താക്കലിനെതിരെ നിയമനടപടി സ്വീകരിക്കാൻ പ്രമുഖ നിയമ സ്ഥാപനത്തെ ചുമതലപ്പെടുത്തിയതായും റിപ്പോർട്ടുകളുണ്ട്.

2021ൽ ക്രിസ്മസിന് തൊട്ടുമുൻപ് വെറും മൂന്ന് മിനിറ്റ് ദൈർഘ്യമുള്ള സൂം കോളിലൂടെയാണ് 900 ജീവനക്കാരെ ഗാർഗ് പിരിച്ചുവിട്ടത്. വലിയ വിമർശനങ്ങൾക്കിടയാക്കിയ നടപടിക്കുശേഷം അദ്ദേഹം താൽക്കാലികമായി സ്ഥാനമൊഴിഞ്ഞിരുന്നു. പിന്നീട് തിരിച്ചെത്തിയെങ്കിലും ആ സംഭവം കമ്പനിയുടെ പ്രതിച്ഛായയെ കാര്യമായി ബാധിച്ചു.

ഇതിനിടെ ഹെഡ്ജ് ഫണ്ട് മാനേജരായ ഡാനിയൽ ലൂയിസ് കമ്പനിയുടെ ഡയറക്ടർ ബോർഡിൽ എത്തിയതിന് പിന്നാലെയാണ് ഗാർഗിനെ സിഇഒ സ്ഥാനത്തുനിന്ന് നീക്കാനുള്ള തീരുമാനം. ലൂയിസിനെ താൽക്കാലിക സിഇഒയായും നിയമിക്കുകയായിരുന്നു. ഗൃഹവായ്‌പാ നടപടികൾ ലളിതമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഗാർഗ് 2014ൽ ബെറ്റർ സ്ഥാപിച്ചത്. എന്നാൽ പിന്നീട് കമ്പനിയുടെ സാമ്പത്തിക പ്രകടനവും മാനേജ്മെന്റ് തീരുമാനങ്ങളും കടുത്ത ചർച്ചകൾക്ക് വഴിവച്ചു.

 

Tags: CEOVishal Garg
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വാട്‌സ്ആപ്പ് സിഇഒ ആയി ഇന്ത്യാക്കാരന്‍,കുനാല്‍ ഷാ സ്ഥാപിച്ച ക്രെഡില്‍ 8,550 കോടി നിക്ഷേപിക്കാന്‍ മെറ്റ

Business

ഇന്ത്യയിലേക്കുള്ള നേരിട്ടുള്ള വിമാന സർവീസുകൾ എയർ ന്യൂസിലൻഡ് പരിശോധിക്കുന്നു: സിഇഒ നിഖിൽ രവിശങ്കർ

Kerala

കിഫ്ബി സിഇഒ കെ എം എബ്രഹാം രാജിവച്ചു

Kerala

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

Kerala

വ്യവസായി മുഹമ്മദ് ഷര്‍ഷാദ് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റില്‍, പിടിയിലായത് എം.വി. ഗോവിന്ദനും മകനുമെതിരെ ആരോപണമുയര്‍ത്തിയ ആള്‍

പുതിയ വാര്‍ത്തകള്‍

വാഷിങ്ടണ്‍ ഡിസിയിലെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരോടൊപ്പം മേയര്‍ വി.വി. രാജേഷ്

അമേരിക്കയില്‍ നിന്ന് ആശയങ്ങള്‍ അനന്തരഫലം തിരുവനന്തപുരത്ത്

ക്രെഡിറ്റ് സ്‌കോര്‍ കുറഞ്ഞതില്‍ ആശങ്ക; കോതമംഗലത്ത് എന്‍ജിനീയറിങ് വിദ്യാര്‍ഥി തൂങ്ങിമരിച്ചു

ആഗ്രഹം, അറിവ്, കഠിനമായ പ്രയത്നം ഇവ മൂന്നും യുവാക്കളെ വിജയത്തിലേക്ക് നയിക്കും : ജോബി മാത്യു

900 പേരെ ഒറ്റയടിക്ക് പിരിച്ചുവിട്ട സിഇഒയെ പുറത്താക്കി സ്വന്തം കമ്പനി

ചി​ങ്ങ​മാ​സ പൂ​ജ​: ശ​ബ​രി​മ​ല​യി​ൽ ഇ​ന്ന് വൈ​കി​ട്ട് ന​ട തു​റ​ക്കും

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

ആത്മവിശ്വാസവും ബിസിനസ്സ് ലക്ഷ്യപ്രാപ്തിയും: സമ്പൂർണ്ണ രാശിഫലം

ഓണക്കാലത്തിന് കൊടിയേറ്റം കുറിച്ച് തൃപ്പൂണിത്തുറയിലെ അത്തച്ചമയ ഘോഷയാത്ര; ഗതാഗത നിയന്ത്രണങ്ങൾ

എവിടേക്കാണ് എസ് എഫ് ഐക്കാരുടെ അക്രമവാസന പോകുന്നത്…വിസിക്ക് റീത്ത് വെയ്‌ക്കാന്‍ മാത്രമുള്ള ധാര്‍ഷ്ട്യം

സംസ്ഥാന വ്യാപകമായി ബിജെപിയുടെ സ്വാതന്ത്ര്യദിനാഘോഷം; മാരാർജി ഭവനിൽ ഒ. രാജഗോപാൽ ദേശീയപതാക ഉയർത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.