തൃശൂര്‍: പുഴക്കലില്‍ സൂപ്പര്‍മാര്‍ക്കറ്റിലെ സുരക്ഷാ ജീവനക്കാരന് അര്‍ദ്ധരാത്രിയില്‍ മദ്യപരുടെ ക്രൂരമര്‍ദനം. ഒളിവില്‍ പോയ പ്രതികള്‍ക്കായി വെസ്റ്റ് പൊലീസ് അന്വേഷണം നടത്തുന്നു.
കഴിഞ്ഞ മാസം 28ന് ആയിരുന്നു സംഭവം.രാത്രി 12 മണിക്ക് ശേഷമാണ് കുറ്റൂര്‍ സ്വദേശികളായ വിജേഷും ഷബീഷും പുഴക്കലിലെ സൂപ്പര്‍മാര്‍ക്കറ്റില്‍ എത്തുന്നത്. ഇതില്‍ ഒരാളുടെ ഭാര്യ അവിടെ ജീവനക്കാരി ആയിരുന്നു.
ഇവര്‍ അകത്ത് കടക്കണമെന്ന് വാശിപിടിച്ചതോടെ സുരക്ഷാ ജീവനക്കാരന്‍ തടഞ്ഞു. കണക്കുകള്‍ എടുക്കുന്നതിനാല്‍ അതിനുശേഷം മാത്രമേ അകത്തേക്ക് കടത്തിവിടൂ എന്ന് പപറഞ്ഞപ്പോള്‍ പ്രകോപിതരായ യുവാക്കള്‍ ക്രൂര മര്‍ദനം നടത്തുകയായിരുന്നു.സംഭവത്തിനുശേഷം രണ്ടു പ്രതികളും കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് ഇരുവര്‍ക്കും എതിരെ കൊലപാതക ശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തി കേസെടുത്തു.















