Monday, October 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Cricket

കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെ പ്രഖ്യാപിച്ച് ‘യൂണിവേഴ്സ് ബോസ്’ ക്രിസ് ഗെയിൽ

സലി സാംസൺ ക്യാപ്റ്റൻ; ബേസിൽ തമ്പി വൈസ് ക്യാപ്റ്റൻ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2026, 06:07 pm IST
inCricket, Sports

ലണ്ടൻ: കേരള ക്രിക്കറ്റ് ലീഗിന്റെ മൂന്നാം സീസണിൽ നിലവിലെ ചാമ്പ്യന്മാരായ കൊച്ചി ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റനെയും വൈസ് ക്യാപ്റ്റനെയും പ്രഖ്യാപിച്ച് ക്രിക്കറ്റ് ഇതിഹാസതാരവും ടീം സഹഉടമയുമായ ക്രിസ് ഗെയിൽ.

സലി സാംസണാണ് മൂന്നാം സീസണിൽ കൊച്ചിയെ നയിക്കുന്നത്. ഇന്ത്യൻ താരം സഞ്ജു സാംസണിന്റെ സഹോദരനായ സലി സാംസൺ ഇത് രണ്ടാം തവണയാണ് ബ്ലൂ ടൈഗേഴ്സിന്റെ ക്യാപ്റ്റൻ കുപ്പായമണിയുന്നത്. ആദ്യ സീസണിൽ ടീമിനെ നയിച്ച പേസ് ബൗളർ ബേസിൽ തമ്പിയാണ് വൈസ് ക്യാപ്റ്റൻ.
ടീം ഉടമ സുഭാഷ് മാനുവലിനൊപ്പം ലണ്ടനിൽ വെച്ചാണ് ക്രിസ് ഗെയിൽ ബ്ലൂ ടൈഗേഴ്സിന്റെ നേതൃത്വ നിരയെ പ്രഖ്യാപിച്ചത്.

കഴിഞ്ഞ സീസണിൽ കൊച്ചിയെ കിരീടത്തിലേക്ക് നയിച്ച സലി സാംസണിന്റെ നേതൃത്വ പാടവും ബേസിൽ തമ്പിയുടെ അനുഭവസമ്പത്തും ടീമിന് ഗുണകരമാകുമെന്നാണ് മാനേജ്‌മെന്റിന്റെ വിലയിരുത്തൽ. ഇതോടൊപ്പം വൺസ് എ ബ്ലൂടൈഗേഴ്സ്, ഓൾവെയ്സ് എ ബ്ലൂ ടൈഗേഴ്സ് എന്ന പുതിയ ടീം സ്ലോഗനും അദ്ദേഹം അവതരിപ്പിച്ചു. ടീമിന്റെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ക്രിസ് ഗെയിൽ പ്രഖ്യാപനം നടത്തിയത്.

കഴിഞ്ഞ സീസണിൽ സലി സാംസൺ കാഴ്ചവെച്ചത് സമാനതകളില്ലാത്ത നേതൃപാടവമാണെന്നും ബേസിൽ തമ്പിയുടെ സാന്നിധ്യം ടീമിന് വലിയ കരുത്താകുമെന്നും ക്രിസ് ഗെയിൽ പറഞ്ഞു. ഈ കൂട്ടുകെട്ടിൽ ടീമിന് പൂർണ്ണ വിശ്വാസമുണ്ടെന്നും കിരീടം നിലനിർത്താൻ കൊച്ചിക്ക് കഴിയുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഈ മാസം കേരളത്തിലെത്തുന്ന ഗെയിൽ കൊച്ചിയുടെ മത്സരം നേരിട്ട് കാണാൻ ഗ്രീൻഫീൽഡിലെത്തും. ആരാധകരുടെ പിന്തുണ സ്റ്റേഡിയത്തിലുണ്ടാകണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

നേതൃത്വ മികവാണ് വിജയത്തിന്റെ അടിത്തറയെന്നും സലിയുടെയും ബേസിലിന്റെയും നേതൃത്വത്തിൽ ബ്ലൂടൈഗേഴ്സ് പുതിയ ഉയരങ്ങൾ കീഴടക്കുമെന്നും ടീം ഉടമ സുഭാഷ് മാനുവൽ പറഞ്ഞു. ചാമ്പ്യൻപട്ടം നിലനിർത്താൻ കൂടുതൽ ശക്തരായ ടീമിനെയാണ് ഇത്തവണ കളത്തിലിറക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

Tags: KCLKochi Blue TigersChris Gaylesaali samson
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ആലപ്പിയെ തക‍ർത്ത് കാലിക്കറ്റ് കെസിഎല്ലിന്റെ ഫൈനലിൽ

Cricket

കെ.സി.എല്ലിൽ തൃശൂർ ടൈറ്റൻസിനെതിരെ ആലപ്പി റിപ്പിൾസിന് ജയം; സെമി ഫൈനൽ ലൈനപ്പായി

Cricket

കെസിഎൽ ഫൈനലിന് ആവേശം പകരാൻ സിത്താരയുടെ സം​ഗീതവിരുന്ന്; പ്രവേശനം സൗജന്യം

Cricket

റോയൽസിന്റെ ബാറ്റിങ് നിരയെ തകർത്ത് വിഗ്നേഷ് പുത്തൂരിന്റെ അഞ്ച് വിക്കറ്റ് പ്രകടനം

Cricket

അനായാസ ജയവുമായി കാലിക്കറ്റ്

പുതിയ വാര്‍ത്തകള്‍

എഐ യും സിലിക്കണും ഭാരതത്തിന്റെ ഭാവിക്കാധാരം

പുതു തലമുറ ജിഎസ്ടിയും ഭാരതത്തിന്റെ അടുത്ത ഘട്ട വളര്‍ച്ചയും

കോണ്‍ഗ്രസിലെ തമ്മിലടിയും ലീഗിന്റെ മുതലെടുപ്പും

പല്ലാട്ട് മുറ്റത്ത് ഗംഭീരനായ സാക്ഷാൽ ബ്രഹ്മദത്തൻ… കെട്ടിയിട്ടു പോലുണ്ടായിരുന്നില്ല , ഇത്തിരി പോന്ന എന്റെ പിറകെ ഒരാട്ടിൻ കുട്ടിയെപ്പോലെ അവൻ നടന്നു

നേർന്ന വഴിപാട് ചെയ്യാൻ മറന്നുപോയോ? പ്രായശ്ചിത്തം ചെയ്യേണ്ടത് ഇങ്ങനെ

ഒപ്പിനടിയിൽ വരയോ, കുത്തോ ഇടാറുണ്ടോ? കയ്യൊപ്പും ഫലങ്ങളും ഇങ്ങനെ

കൃത്യമായി ജപിച്ചാൽ ഫലം നിശ്ചയം ; വായുവേഗത്തിൽ കാര്യസാധ്യത്തിന് ഹനുമാൻ ചാലിസ

കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ കനക്കും, കൂടുതലും മധ്യ കേരളത്തില്‍

‘രേണുവിനെ നിയമപരമായി വിവാഹം ചെയ്തിട്ടുണ്ടോ?’; ഇൻഷുറൻസ് തുക കിട്ടിയില്ലെങ്കിൽ എന്ത് ചെയ്യും ? ; മറുപടിയുമായി രേണു സുധി

കാലം മായ്‌ക്കാത്ത വിശുദ്ധ പ്രണയത്തിന് ‘നിറം’ പകര്‍ന്ന ആ ചിത്രത്തിനിതാ ഒരു എ ഐ തുടര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.