
കോഴിക്കോട്: കനത്ത മഴ ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടര്‍ന്ന് സംസ്ഥാനത്തെ 9 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു. ഇടുക്കി,എറണാകുളം,പാലക്കാട്,തൃശൂര്‍, കോട്ടയം, കോഴിക്കോട്, മലപ്പുറം, കാസര്‍കോട്, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലാണ് അവധി.
പ്രൊഫഷണല്‍ കോളേജുകള്‍, മദ്രസകള്‍, ട്യൂഷന്‍ സെന്ററുകള്‍, അങ്കണവാടികള്‍ എന്നിവയ്‌ക്കും അവധി ബാധകമാണ്. ജില്ലകളില്‍ മുന്‍കൂട്ടി നിശ്ചയിച്ചിരുന്ന പരീക്ഷകള്‍ക്ക് മാറ്റമില്ല. കണ്ണൂര്‍ ജില്ലയില്‍ മൂന്ന് താലൂക്കുകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കളക്ടര്‍ ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചിട്ടുണ്ട്.പയ്യന്നൂര്‍, തളിപ്പറമ്പ്, ഇരിട്ടി താലൂക്കുകളിലാണ് അവധി പ്രഖ്യാപിച്ചത്. എന്നാല്‍ ഇവിടെ പ്രൊഫഷണല്‍ കോളേജുകള്‍ക്ക് അവധി ബാധകമല്ല.മുന്‍കൂട്ടി നിശ്ചയിച്ച സര്‍വകലാശാല പരീക്ഷകള്‍ക്കും അഭിമുഖങ്ങള്‍ക്കും മാറ്റമുണ്ടാകില്ല. വയനാട്, ഇടുക്കി ജില്ലകളില്‍ ദുരുതാശ്വാസ ക്യാമ്പ് പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്കും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ആഗസ്ത് 4, 5, 6, 10 തീയതികളിലെ പി എസ് സി പരീക്ഷകള്‍ മാറ്റി. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും.
കായികക്ഷമതാ പരീക്ഷ മാറ്റി
വനം വന്യ ജീവി വകുപ്പിലെ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ (കാറ്റഗറി നമ്പര്‍: 211/2025, 212/2025, 213/2025, 214/2025തസ്തികമാറ്റം മുഖേന, 254/2025ഈഴവ/തിയ്യ/ബില്ലവ, 255/2025ഒ.ബി.സി.) തസ്തികയുടെ തെരഞ്ഞെടുപ്പിലേക്ക് 2026 ആഗസ്ത്് മാസം 4, 5, 6 തീയതികളിലായി തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, ഇടുക്കി, തൃശൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്, വയനാട് എന്നീ ജില്ലകളില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന ശാരീരിക അളവെടുപ്പും കായിക ക്ഷമതാ പരീക്ഷയും പ്രതികൂല കാലാവസ്ഥയെ തുടര്‍ന്ന് മാറ്റിവച്ചു. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.