ആലപ്പുഴ: വൈ.എം.സി.എ പി.ഒ. ഫിലിപ്പ് മെമ്മോറിയല്‍ ബാസ്‌കറ്റ്‌ബോള്‍ ഇന്‍ഡോര്‍ കോംപ്ലക്‌സില്‍ നടന്ന മൂന്നാമത് ജോണ്‍സ് അംബ്രല്ല – കരിക്കമ്പള്ളില്‍ അഡ്വ. കെ.ടി. മത്തായി മെമ്മോറിയല്‍ ഓള്‍ കേരള ഇന്‍വിറ്റേഷന്‍ ഇന്റര്‍ സ്‌കൂള്‍ ബാസ്‌കറ്റ്‌ബോള്‍ ടൂര്‍ണമെന്റില്‍ കോഴിക്കോട് പ്രൊവിഡന്‍സ് എച്ച്.എസ്.എസ് (ഗേള്‍സ്), കുന്നംകുളം ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ് (ബോയ്‌സ്) എന്നിവര്‍ കിരീടം ചൂടി.
പെണ്‍ വിഭാഗം ഫൈനലില്‍ കോട്ടയം മൗണ്ട് കാര്‍മല്‍ എച്ച്.എസ്.എസിനെ 47-44നാണ് പ്രൊവിഡന്‍സ് പരാജയപ്പെടുത്തിയത്. ആണ്‍കുട്ടികളുടെ ഫൈനലില്‍ കോട്ടയം ഗിരിദീപം ബെഥനി എച്ച്.എസ്.എസിനെ 75-50ന് തകര്‍ത്ത് കുന്നംകുളം ഗവ. വൊക്കേഷണല്‍ എച്ച്.എസ്.എസ് ചാമ്പ്യന്മാരായി.














