Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഓസ്‌ട്രേലിയ മുന്നില്‍; ഭാരതം ഒന്‍പതാം സ്ഥാനത്ത്

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ഗ്ലാസ്‌ഗോ: കോമണ്‍വെല്‍ത്ത് ഗെയിംസ് കായികമാമാങ്കത്തിന്റെ ആറാം ദിനം പിന്നിടുമ്പോള്‍ മെഡല്‍ പട്ടികയില്‍ വ്യക്തമായ ആധിപത്യവുമായി ഓസ്‌ട്രേലിയ ഒന്നാം സ്ഥാനത്ത് തുടരുന്നു. 2 സ്വര്‍ണവും 7 വെള്ളിയും 3 വെങ്കലവും ഉള്‍പ്പെടെ 12 മെഡലുകളുമായി ഭാരതം പട്ടികയില്‍ 9ാം സ്ഥാനത്താണ്. നീന്തല്‍ക്കുളത്തിലും ജിംനാസ്റ്റിക്‌സിലും അത്‌ലറ്റിക്‌സിലും സമാനതകളില്ലാത്ത പ്രകടനമാണ് ഓസ്‌ട്രേലിയന്‍ താരങ്ങള്‍ കാഴ്ചവെക്കുന്നത്.

ഓസ്‌ട്രേലിയ 35 സ്വര്‍ണവും 18 വെള്ളിയും 27 വെങ്കലവും അടക്കം ആകെ 80 മെഡലുകള്‍ നേടി ബഹുദൂരം മുന്നിലാണ്. നീന്തല്‍ ഇനങ്ങളില്‍ മാത്രം 28 സ്വര്‍ണമാണ് ഓസീസ് പട സ്വന്തമാക്കിയത്.

കാനഡ (2-ാം സ്ഥാനം): 13 സ്വര്‍ണം, 10 വെള്ളി, 12 വെങ്കലം ഉള്‍പ്പെടെ 35 മെഡലുകള്‍. ജിംനാസ്റ്റിക്‌സിലാണ് കാനഡയുടെ മികച്ച പ്രകടനം (7 സ്വര്‍ണം). ഇംഗ്ലണ്ട് (3-ാം സ്ഥാനം): 10 സ്വര്‍ണം, 18 വെള്ളി, 15 വെങ്കലം എന്നിവയടക്കം ആകെ 43 മെഡലുകള്‍.

സ്‌കോട്‌ലന്‍ഡ് (4-ാം സ്ഥാനം): ആതിഥേയരായ സ്‌കോട്‌ലന്‍ഡ് 7 സ്വര്‍ണം, 4 വെള്ളി, 4 വെങ്കലം ഉള്‍പ്പെടെ 15 മെഡലുകള്‍ നേടി നാലാം സ്ഥാനത്തുണ്ട്.

Recent Posts