Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Literature

വായനമുറി: ഹനുമാൻ ചാലീസ ലളിതമായി വ്യാഖ്യാനിക്കുമ്പോൾ

പ്രദീപ് കൃഷ്ണൻbyപ്രദീപ് കൃഷ്ണൻ
Jul 28, 2026, 12:29 pm IST
inLiterature

ഭക്തിയുടെയും ശക്തിയുടെയും ജ്ഞാനത്തിന്റെയും പ്രതീകമായി, കോടിക്കണക്കിന് ഭക്തരുടെ ഹൃദയങ്ങളിൽ അനശ്വരനായി വാഴുന്ന ദേവനാണ് ശ്രീഹനുമാൻ. ഭഗവാൻ ശ്രീരാമനൊടുള്ള അദ്ദേഹത്തിന്റെ അചഞ്ചലമായ ഭക്തിയും, അസാധാരണമായ ധൈര്യവും വിനയവും, ആത്മജ്ഞാനവും ഗോസ്വാമി തുളസിദാസ് രചിച്ച ഹനുമാൻ ചാലീസയിലൂടെ നൂറ്റാണ്ടുകളായി അമരമായി ലോകമെമ്പാടുമുള്ള ഭക്തർക്ക് ആശ്വാസവും കരുത്തും നൽകിക്കൊണ്ടിരിക്കുന്നു. ഇപ്പോൾ ഈ മഹത്തായ കൃതിക്ക്, എഴുത്തുകാരനും കഥാകൃത്തു മായ ശിവകുമാർ മേനോൻ ലളിതമായ മലയാള വ്യാഖ്യാനം ഒരുക്കിയിരിക്കുന്നു. ഇതുവഴി സാധാരണ വായനക്കാർക്കും ഗ്രന്ഥത്തിന്റെ ആഴത്തിലുള്ള സന്ദേശങ്ങൾ മനസ്സിലാക്കാനും നിത്യജീവിതത്തിൽ പ്രായോഗികമാക്കാനും സാധിക്കുന്നു എന്നത് വളരെ സന്തോഷകരമാണ്.
പുസ്തകത്തിന്റെ പ്രാധാന്യം
വെറുമൊരു പാരായണ ഗ്രന്ഥമെന്നതിനപ്പുറം, ഈ വ്യാഖ്യാനം ജീവിതപഥത്തിൽ വഴിതെറ്റി ഉഴലുന്ന സാധാരണക്കാർക്ക് ഒരു പ്രകാശകിരണമായി പ്രവർത്തിക്കുന്നു. ചാലീസ എന്ന ഭക്തിഗാനത്തിന്റെ ആത്മീയതത്ത്വങ്ങളും ജീവിതപാഠങ്ങളും വ്യക്തമായി വിശദീകരിക്കുന്നതിനാൽ, പുസ്തകം ആത്മീയാന്വേഷികൾക്കും സാധാരണക്കാർക്കും ഒരുപോലെ പ്രയോജനകരമാണ്.
ഗ്രന്ഥത്തിന്റെ ഘടനയും അവതരണവും
പുസ്തകം ആരംഭിക്കുന്നത് ഹനുമാൻ ചാലീസ യുടെ ചരിത്രപരവും സാംസ്‌കാരികവുമായി ബന്ധപ്പെട്ട പ്രാധാന്യവും ഗ്രന്ഥകാരൻ ഇത് രചിക്കാനുണ്ടായ സാഹചര്യവും വിശദീകരിച്ചുകൊണ്ടാണ്. തുടർന്ന്, ഇത്പാരായണം ചെയ്താൽ ഉണ്ടാകുന്ന ഫലങ്ങളും വിവരിച്ച ശേഷം ചാലീസയിലെ ഓരോ ദോഹയുടെയും ശബ്ദാർത്ഥവും ഭാവാർത്ഥവും ആത്മീയസന്ദേശവും വിശദീകരിക്കുന്നു. ഉദാഹരണത്തിന്, ”ജയ് ഹനുമാന് ജ്ഞാന ഗുണ സാഗർ” എന്ന ആദ്യദോഹയെ ഹനുമാനെ ജ്ഞാനത്തിന്റെയും സദ്ഗുണങ്ങളുടെയും ആഴക്കടലായി ഹനുമാനെ കാണുന്നതിന്റെ ആത്മീയ അർത്ഥo വ്യാഖ്യാനിക്കുന്നു.
വ്യാഖ്യാനശൈലി
ഗ്രന്ഥകർത്താവിന്റെ രചനയുടെ ഏറ്റവും പ്രധാന സവിശേഷത, സങ്കീർണ്ണമായ വേദാന്ത ചിന്തകളെ പോലും ലളിതവും ഹൃദയസ്പർശിയായും അവതരിപ്പിക്കുന്നതാണ്. സംസ്‌കൃതപദങ്ങളുടെ ഗൗരവം ഭാരമായിത്തോന്നാതെ, ലളിതമായി വായിച്ചു പോകാവുന്ന തരത്തിലാണ് എഴുതിയിരിക്കുന്നത്. വായനക്കാരൻ അറിവു നേടുന്നതോടോപ്പം അത് സ്വന്തo ജീവിതത്തിൽ പ്രയോഗിക്കാനും പ്രചോദിതനാകും.

ഹനുമാന്റെ സമഗ്രരൂപം

ഗ്രന്ഥം ഹനുമാനെ വെറും ശക്തിയുടെ പ്രതീകമായി മാത്രം കാണാതെ, അദ്ദേഹത്തിന്റെ വിനയം, ശുദ്ധഹൃദയം, ഗുരുഭക്തി, ദാസഭാവം, ആത്മജ്ഞാനം എന്നിവ ഉയർത്തിക്കാട്ടുന്നതോടൊപ്പം: .
• അദ്ദേഹം ബലത്തോടൊപ്പം ബുദ്ധിയുടെ പ്രതിനിധിയും,
• ഭക്തനോടൊപ്പം ജ്ഞാനിയും,
• ദാസനോടൊപ്പം ധീരനായ യോദ്ധാവും ആകുന്നു
എന്നു ഗ്രന്ഥം പ്രഖ്യാപിക്കുന്നു.
ഇത്തരത്തിൽ ഹനുമാന്റെ സമഗ്രരൂപം ഗ്രഹിച്ചാൽ, ഭക്തന്റെ ആത്മീയയാത്രയ്‌ക്ക് കൂടുതൽ വെളിച്ചവും കരുത്തും ലഭിക്കുമെന്ന് ഗ്രന്ഥം നമ്മെ ഓർമ്മിപ്പിക്കുന്നു.

ആത്മീയ പാഠങ്ങൾ

അർത്ഥവിവരണത്തിൽ മാത്രം ഒതുങ്ങാതെ, പുസ്തകം നമുക്ക് നൽകുന്ന ആത്മീയ സന്ദേശങ്ങളും ജീവിതപാഠങ്ങളും ഇവയൊക്കെയാണ്:
• അചഞ്ചലഭക്തി – രാമഭക്തനായ ഹനുമാന്റെ ഭക്തി, ഭക്തന്റെ മാതൃക.
• ശക്തിയും വിനയവും – യഥാർത്ഥ കരുത്ത് വിനയത്തിലാണെന്ന ബോധ്യം.
• ബുദ്ധിയുടെ പ്രാധാന്യം – വെറും ബലം മാത്രം മതിയല്ല, ബുദ്ധിയുള്ള സമീപനമാണ് വിജയത്തിന്റെ വഴിയെന്ന് തെളിവുകൾ.
• സങ്കടമോചനം – ഹനുമാൻ ”സങ്കടഹരൻ” എന്നു വിശേഷിപ്പിക്കപ്പെടുന്നതിന്റെ ആത്മീയത.

യോഗവും ജീവിതവും

ഹനുമാൻ ചാലീസ ഭക്തിഗാനo മാത്രമല്ല, യോഗസാധനയുടെ വിവിധ മാർഗങ്ങൾക്ക് എങ്ങനെയൊക്കെ വഴികാട്ടിയാകുന്നു എന്ന് ഗ്രന്ഥം ചൂണ്ടിക്കാണിക്കുന്നു. ദിനചര്യയിൽ ചാലീസ ജപം ഉൾപ്പെടുത്തുമ്പോൾ, അത് ആത്മീയവും മാനസികവുമായ വളർച്ചയ്‌ക്ക് ഒരു വ്യക്തിയെ എങ്ങനെ സഹായിക്കുന്നു എന്നു രചയിതാവ് വ്യക്തമാക്കുന്നു.
• ജപം: മനസ്സിനെ ഏകാഗ്രമാക്കുന്നു.
• നാമസ്മരണം: ഹൃദയത്തിലെ ഭയം അകറ്റുന്നു.
• ധ്യാനം: ദൈവഗുണങ്ങൾ ഹൃദയത്തിൽ നിറയുന്നു.
ഭാഷയും അവതരണവും
പുസ്തകത്തിലെ ലളിതവും സൗന്ദര്യപൂർണ്ണവുമായ ഭാഷയും ഭാരതീയ ആത്മീയപാരമ്പര്യത്തിലൂന്നി വായനക്കാരന് സുഗമമായി മനസ്സില്ലക്കാവുന്ന രീതിയിലെ അവതരണവും തികച്ചും പ്രശoസനീയമാണ്. കഠിന പദങ്ങളും സങ്കീർണ്ണതകളും ഇല്ലാതെ ആർക്കും വായിച്ച് ആസ്വദിക്കാവുന്ന ശ്രദ്ധേയമായ രചനാരീതി വായനക്കാരെ ഏറെ ആകർഷിക്കുന്നു.

കാലിക പ്രസക്തി

സംഘർഷങ്ങളും ആശങ്കകളും നിറഞ്ഞ ഈ കാലഘട്ടത്തിൽ, ഹനുമാൻ ചാലീസ ആത്മവിശ്വാസത്തിന്റെയും കരുത്തിന്റെയും ഉറവിടമായി വർത്തിക്കും. ഈ വ്യാഖ്യാനം വായിച്ചു പഠിച്ചാൽ ഒരു ഭക്തിഗാനം നമ്മുടെ ജീവിതത്തിൽ എത്രത്തോളം അത്യന്താപേക്ഷിതമാണെന്നു വ്യക്തമായി മനസ്സിലാക്കാം.
ശിവകുമാർ മേനോന്റെ ഹനുമാൻ ചാലീസ വ്യാഖ്യാനം ഗോസ്വാമി തുളസിദാസിന്റെ അമൂല്യകൃതിയോട് നീതിപുലർത്തുന്നു എന്നു മാത്രമല്ല, കൃതിയെ മലയാളി വായനക്കാരുടെ ഹൃദയത്തോട് കൂടുതൽ അടുപ്പിക്കുകയും ചെയുന്നു എന്നതിൽ സംശയമേയില്ല. കുട്ടികൾ മുതൽ മുതിർന്നവർ വരെ ഏവർ വായിച്ച് പ്രയോജനപ്പെടുത്തവുന്ന വിധത്തിലാണ് പുസ്തകം ഒരുക്കിയിരിക്കുന്നത്. ഹനുമാന്റെ ഗുണങ്ങൾ ജീവിതത്തിൽ പകർത്തിയാൽ സമാധാനവും ധൈര്യവും ആത്മവിശ്വാസവും കൈവരിക്കാമെന്ന സന്ദേശം പുസ്തകം ആവർത്തിച്ച് നൽകുന്നു.
ഭക്തിയുടെയും ജ്ഞാനത്തിന്റെയും ശക്തിയുടെയും ആഴത്തിലുള്ള സമന്വയം വായനക്കാരന് അനുഭവിക്കാനാകുന്ന ഈ ഗ്രന്ഥം, ആത്മീയാന്വേഷണത്തിനൊരു മികച്ച വഴികാട്ടിയാണെന്നതിൽ യാതൊരു സംശയവും ഇല്ല.
അതിനാൽ, ഭക്തർക്കും ആത്മീയാന്വേഷകർക്കും സാധാരണവിശ്വസികൾക്കും ഈ പുസ്തകം വായിക്കുകയും ഹനുമാൻ ചാലീസ ഭക്തിപൂർവ്വം ജപിക്കുകയും ചെയ്താൽ, നിർഭയരായി ധൈര്യവാന്മാരായി മനസ്സമാധാനത്തോടെ ലക്ഷ്യബോധത്തോടെയും കരുത്തോടെയും ജീവിതം മുന്നോട്ടു കൊണ്ടുപോകാൻ നിസ്സംശയം സാധിക്കും. ഹനുമാന്റെ അനുഗ്രഹം എല്ലാവർക്കും ലഭിക്കട്ടെ എന്നു പ്രാർത്ഥിക്കുന്നു.
********
പ്രദീപ് കൃഷ്ണൻ: കോമേഴ്സ്, നിയമ ബിരുദവും പത്രപ്രവർത്തനത്തിലും ക്രീയേറ്റീവ് റൈറ്റിംഗിലും പി.ജി. ഡിപ്ലോമകളും നേടിയ അദ്ദേഹം 36 വർഷത്തോളം ഒരു കേന്ദ്ര സർക്കാർ വകുപ്പിൽ സേവനമനുഷ്ഠിച്ചിരുന്നു. കഴിഞ്ഞ കുറെ വർഷങ്ങളായി ഇംഗ്ലീഷ്, ഹിന്ദി, മലയാളം ഭാഷകളിലെ നിരവധി പ്രശസ്ത ആനുകാലികങ്ങളിലും ഓൺലൈൻ പോർട്ടലുകളിലും ലേഖനങ്ങൾ എഴുതിവരുന്നു. മൂന്ന് അഭിമുഖ സമാഹാരങ്ങൾ രചിച്ചിട്ടുണ്ട്: Leaving Churchianity: Conversations with Ex-Christians Seeking Redemption in Sanatan Dharma, ‘അറിവിന്റെ അഭിമുഖങ്ങൾ’, ക്രിസ്തുവിൽ നിന്നും കൃഷ്ണനിലേക്ക്. മൊബൈൽ: 9349881530.

Tags: #REadinGRoom#VayanaMuri#HanumanChaleesa#SivakumarMenon
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വായനമുറി: ”ഭൂരിപക്ഷ ആധിപത്യം എന്ന മിഥ്യ” അശാസ്ത്രീയ സാമൂഹ്യ സിദ്ധാന്തങ്ങളും സാമൂഹ്യ കലഹങ്ങളും

Literature

വായനമുറി: എന്തുകൊണ്ട് ഹിന്ദു ധർമ്മത്തെ ആക്രമിച്ചുകൊണ്ടേയിരിക്കുന്നു?

Literature

വായനമുറി: നർമ്മദ പരിക്രമം: ജീവിതപാഠങ്ങൾ പഠിപ്പിക്കുന്ന, വ്യക്തിയെ പരിവർത്തിതനാക്കുന്ന പവിത്ര തീർഥാടനം

Literature

വായനമുറി: ‘ഭഗവാൻ ശിവനു വേണ്ടിയുള്ള നീണ്ട കാത്തിരിപ്പ്’

News

വായനമുറി:  ഹിന്ദുക്കൾ സ്വയംബോധവും ശത്രുബോധവും ഉള്ളവരാകണം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവായ ബംഗാൾ സ്വദേശി അറസ്റ്റിൽ

തൃണമൂൽ എംപി മഹുവ മൊയ്ത്രയ്‌ക്ക് സുപ്രീം കോടതിയിൽ നിന്ന് കനത്ത തിരിച്ചടി : സർക്യൂട്ട് ഹൗസ് ഒഴിപ്പിക്കുന്നതിനെതിരെയുള്ള ഹർജി തള്ളി

മനുസ്‌സൃതി പരാമര്‍ശം: രാഹുല്‍ഗാന്ധി പെണ്‍കുട്ടികളെ പ്രകോപിപ്പിക്കുന്നുവെന്ന് യോഗി ആദിത്യനാഥ്

പുണ്യമാസത്തില്‍ കോണ്‍ഗ്രസിന്‌റെ മല്‍സ്യവിരുന്ന് : പ്രതിഷേധം പുകയുന്നു, ഹിന്ദുവിശ്വാസത്തെ അപമാനിച്ചുവെന്ന് യോഗി

പ്രധാനമന്ത്രി മോദിയുടെ സേഫ് ഇന്ത്യ ദൗത്യം വൻ വിജയം നേടി : മൂന്ന് കൊടും കുറ്റവാളികളെ മലേഷ്യയിൽ നിന്ന് ഇന്ത്യയിലെത്തിച്ചു

ഓരോ 100 സെക്കൻഡിലും ഒരു AK-203 റൈഫിൾ നിർമ്മിക്കും , എല്ലാ നിർമാണ ഭാഗങ്ങളും ഇന്ത്യയുടേത് : സൈനിക പരീക്ഷണങ്ങൾക്ക് പൂർണ്ണ പിന്തുണ നൽകി സുഹൃത്ത് റഷ്യ

മഴ മുന്നറിയിപ്പിൽ വീണ്ടും മാറ്റം; കണ്ണൂരിലും തീവ്ര മഴ മുന്നറിയിപ്പ്

ഹണിട്രാപ്പില്‍ കുടുക്കിയതായി പരാതി;  രണ്ടുലക്ഷം തട്ടാന്‍ ശ്രമിച്ച ദമ്പതികള്‍ ഉള്‍പ്പെടെ 3 പേര്‍ അറസ്റ്റില്‍

പള്ളി ഒഴിവാക്കി ഗണപതി ക്ഷേത്രം പൊളിച്ച് റെയിൽ വേ ഉദ്യോഗസ്ഥർ : സംഘടിച്ചെത്തി ഹിന്ദുക്കൾ : ഉചിതമായ നടപടി സ്വീകരിക്കാമെന്ന് എൽ. മുരുകന്റെ ഉറപ്പ്

വിദേശത്തേക്ക് യാത്ര ചെയ്യുന്നവർക്ക് സന്തോഷവാർത്ത :  സെപ്റ്റംബർ 1 മുതൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ബോർഡിംഗ് പാസുകൾ സ്റ്റാമ്പ് ചെയ്യേണ്ടതില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.