India

നേരത്തെ പറഞ്ഞാൽ മുങ്ങും : രാഹുൽ എം പി മാരെ വിളിച്ചത് പിറന്നാൾ ആഘോഷിക്കാനെന്ന പേരിൽ : വിദഗ്ധമായി ഒഴിഞ്ഞ് മാറി തരൂർ

Published by
ജന്മഭൂമി ഓണ്‍ലൈന്‍

ന്യൂഡൽഹി : കോൺഗ്രസ് എം പി മാരുടെ സ്വഭാവം മറ്റാരേക്കാളും നന്നായി അറിയുക സ്വന്തം പാർട്ടി നേതാവ് രാഹുലിന് തന്നെയാണ് . അതുകൊണ്ട് തന്നെ പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ സമരം നടത്താനാണ് തങ്ങളെ രാഹുൽ വിളിപ്പിക്കുന്നതെന്ന് ഒപ്പമുണ്ടായിരുന്ന 25 ഓളം കോൺഗ്രസ് എംപിമാരും അറിഞ്ഞില്ല.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയുടെ ജന്മദിന ആഘോഷത്തിനായി അദ്ദേഹത്തിന്റെ വസതിയായ 10 രാജാജി മാർഗിൽ എത്തണമെന്ന് ആയിരുന്നു രാഹുൽ എംപിമാരെ വാട്സാപ് സന്ദേശത്തിൽ അറിയിച്ചത്. പ്രധാനമന്ത്രിയുടെ വസതിയിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെയാണ് ഖർഗെയുടെ വസതി. എംപിമാരെത്തി ഖർഗെയ്‌ക്ക് ആശംസ നേര്‍ന്നതിന് പിന്നാലെ ‘നാം മാർച്ച് ചെയ്യുകയാണെന്ന്’ രാഹുൽ പ്രഖ്യാപിച്ചത്. ഇതോടെ രാഹുൽ കുടുക്കിയതാണെന്ന് എം പി മാർക്കും മനസിലായി.

ഇതിൽ ശശി തരൂർ ഇല്ലായിരുന്നു എന്നതാണ് രസകരം. കോൺഗ്രസ് നേതാക്കൾ കൂട്ടത്തോടെ ജയിലിലായി കഴിഞ്ഞാണ് തരൂർ ഇവരെ കാണാൻ ജയിലിൽ എത്തിയത്. താൻ ഒരു യോഗത്തിൽ പങ്കെടുക്കാൻ പോയിരുന്നുവെന്നൊക്കെ തരൂർ പറഞ്ഞെങ്കിലും രാഹുലിനെ കൃത്യമായി അറിയാവുന്നത് കൊണ്ട് തന്നെ തരൂർ വിദഗ്ധമായി ഒഴിഞ്ഞതാകാമെന്നാണ് സമൂഹമാധ്യമങ്ങൾ പറയുന്നത് .

Recent Posts