ന്യൂദല്‍ഹി: ക്രമസമാധാന പാലനത്തിന്റെ താല്‍പ്പര്യാര്‍ത്ഥം മാത്രമാണ് കോക്രോച്ച് ജനതാ പാര്‍ട്ടി ജന്തര്‍മന്തറില്‍ നടത്തുന്ന പ്രതിഷേധങ്ങളുടെ റെക്കോര്‍ഡിംഗ് നടത്തുന്നതെന്ന് ദല്‍ഹി പോലീസ് കോടതിയെ അറിയിച്ചു. പോലീസ് നിരീക്ഷണം ചോദ്യം ചെയ്ത് സിപിഎം നേതാവ് ഐഷി ഘോഷ് ദല്‍ഹി ഹൈക്കോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെയാണ് പൊലീസ് ഇക്കാര്യം വ്യക്തമാക്കിയത്.
‘ചില പ്രതിഷേധങ്ങള്‍ എപ്പോഴും റെക്കോര്‍ഡ് ചെയ്യപ്പെടാറുണ്ട്. ഇത് പോലീസിന്റെ ക്രമസമാധാന പാലനത്തിന് മാത്രമുള്ളതാണ്. ഒരു ഒളിഞ്ഞുനോട്ടവുമില്ല. നിരീക്ഷണവുമില്ല,’ സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.
പ്രതിഷേധങ്ങള്‍ കൈകാര്യം ചെയ്യുന്നതിനായി ഏതെങ്കിലും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ തയ്യാറാക്കിയിട്ടുണ്ടോ എന്നതിനെക്കുറിച്ച് കോടതി പൊലീസിന്‌റെ പ്രതികരണം തേടി. കേസില്‍ നാളെ കൂടുതല്‍ വാദം കേള്‍ക്കും.











