തൃശൂർ: കടത്തനാട്ട് പത്മനാഭ വാവിയർ രചിച്ച ‘ശ്രീരാമസർവ്വസ്വം’ എന്ന പുസ്തകം പ്രകാശനം ചെയ്തു. കൊടുങ്ങല്ലൂരിലെ ദേവീ ബുക്‌സ് സ്റ്റാൾ ആണ് പ്രസാധകർ. ശ്രീരാമസഹസ്രനാമ സ്‌തോത്രം, ശ്രീരാമാഷ്‌ടോത്തര ശതനാമ സ്‌തോത്രം, ശ്രീവേദവ്യാസപ്രണീത ശ്രീരാമാഷ്ടകം, ശ്രീ ഹനുമത്കൃത സീതാരാമ സ്‌തോത്രം, ശ്രരാമകവചം, തുടങ്ങിയവയുടെ മൂല ശ്ലോകങ്ങളും മലയാളത്തിലുള്ള ലളിത വ്യാഖ്യാനവുമാണ് ഉള്ളടക്കം.












