
തിരുവനന്തപുരം: സർക്കാർ അഭിഭാഷക നിയമന വിവാദത്തിൽ കെഎസ് യുവിനെ തള്ളി മുഖ്യമന്ത്രി. കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്. അഭിപ്രായം പറയാൻ കെഎസ്‍യു ആരാണെന്നും അവർക്കൊന്നും ഒരു കാര്യവുമില്ലെന്നും വി .ഡി സതീശൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
ലോയേഴ്സ് കോൺഗ്രസ് നേരിട്ട് പരാതി നൽകിയിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഗവ. പ്ലീഡർ നിയമനത്തിൽ ഉയർന്ന വിവാദത്തെപ്പറ്റിയുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു വി ഡി സതീശൻ. ‘തിരുവനന്തപുരത്തെ കെഎസ്‍യു ആണോ ഗവ പ്ലീഡറെ നിയമിക്കുന്നത്. കെഎസ്‍യുവിന് ഗവ പ്ലീഡർ നിയമനത്തിന് എന്ത് കാര്യം. ഒരു കാര്യവുമില്ല. അവർക്കൊന്നും ഒരു കാര്യവുമില്ല’ – സതീശൻ പറഞ്ഞു.
ലോയേഴ്സ് കോൺഗ്രസിന് പരാതിയില്ലെന്നും മാധ്യമങ്ങൾ വ്യാജ വാർത്ത നൽകുകയാണെന്നും സതീശൻ പറഞ്ഞു. ആർഎസ്എസ് ബന്ധമുള്ള വ്യക്തിയടക്കം കോൺഗ്രസ് അഭിഭാഷക സംഘടനയിലെ അംഗങ്ങളാണെന്നും അവരൊക്കെ നിർദേശിക്കുന്ന ആളുകളേ വരൂ എന്നും സതീശൻ പറഞ്ഞു. തന്നോടാരും പരാതി പറഞ്ഞിട്ടില്ലെന്നു നിങ്ങളോട് പറഞ്ഞെങ്കിൽ നിങ്ങൾ അന്വേഷിക്കണമെന്നും മുഖ്യമന്ത്രി മാധ്യമങ്ങളോട് പറഞ്ഞു.
മാവേലിക്കര തഴക്കര സ്വദേശി ഡി.എസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതാണ് വിവാദമുണ്ടാക്കിയത്.