കോഴിക്കോട്: സംസ്ഥാനത്ത് കാലവര്‍ഷം ശക്തമായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് വിലക്ക്.വെള്ളച്ചാട്ടങ്ങള്‍, നദീതീരങ്ങള്‍, കടല്‍ത്തീരം അടക്കം എല്ലാ ജലാശയങ്ങളിലേക്കുമുള്ള പ്രവേശനവും നിരോധിച്ചു.ഉരുള്‍ പൊട്ടല്‍ സാധ്യത സ്ഥലങ്ങളിലേക്കും ചുരം പ്രദേശങ്ങളിലേക്കും അടിയന്തരമല്ലാത്ത യാത്രകള്‍ ഒഴിവാക്കാനും നിര്‍ദേശമുണ്ട്.
ഇടുക്കി മുതല്‍ കാസര്‍ഗോഡ് വരെയുള്ള ഒമ്പത് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത പ്രഖ്യാപിച്ചു.ഉത്തര കേരളത്തില്‍ മഴ നാശം വിതച്ചു.കാസര്‍ഗോഡ് ചെറുവത്തൂരില്‍ ആഞ്ഞടിച്ച് കാറ്റില്‍ വീട് പൂര്‍ണമായി തകര്‍ന്നു. കോഴിക്കോട് ബേപ്പൂരില്‍ ശക്തമായ കാറ്റില്‍ അപകടത്തില്‍പ്പെട്ട ബോട്ടില്‍ നിന്ന് മത്സ്യത്തൊഴിലാളികള്‍ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇടുക്കി ചക്കുപള്ളത്ത് കനത്ത മഴയില്‍ മരം വീണ് തൊഴിലാളി മരിച്ചു. മൂന്നാറില്‍ ദേശീയപാതയോരത്തെ ഭൂമി ഇടിഞ്ഞുതാഴ്ന്നു. താമരശേരി ചുരത്തില്‍ എട്ടാം വളവിന് സമീപം റോഡില്‍ വിള്ളല്‍ പ്രത്യക്ഷപെട്ടു.
















