Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോലീസിന് നേരെയുള്ള ബ്ലേഡ് ആക്രമണം; എസ്എഫ്‌ഐ നേതാക്കളെ പിടികൂടാനായില്ല

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2026, 08:17 am IST
inKerala

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് മാര്‍ച്ചിന് ബ്ലെയ്ഡുമായെത്തി പോലീസിനെ ആക്രമിച്ച കേസില്‍ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ ഒളിവില്‍ തുടരുന്നു. പ്രതികളായ എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് എം. ശിവപ്രസാദ്, സംസ്ഥാന സെക്രട്ടറി പി.എസ്. സഞ്ജീവ് എന്നിവരടക്കം പ്രധാന നേതാക്കള്‍ ഇപ്പോഴും ഒളിവിലാണ്.

ജില്ലാ സെക്രട്ടറി എം.എ. നന്ദന്‍ ഉള്‍പ്പെടെ നാല് പേരെ മാത്രമാണ് കന്റോണ്‍മെന്റ് പോലീസിന് ഇതുവരെ പിടികൂടാനായത്. സിപിഎം ജില്ലാ കമ്മിറ്റി ഓഫീസില്‍ നിന്ന് പുറത്തിറങ്ങുമ്പോഴായിരുന്നു നന്ദന്‍ അറസ്റ്റിലായത്. എസ്എഫ്‌ഐ സംസ്ഥാന പ്രസിഡന്റ് ശിവപ്രസാദ്, ജനറല്‍ സെക്രട്ടറി സഞ്ജീവ്, ജില്ലാ സെക്രട്ടറി നന്ദന്‍, നേതാക്കളായ ആദര്‍ശ്, അവ്യ കൃഷ്ണന്‍, ആഷിക്, അശ്വിന്‍, ആഷിക് പ്രദീപ്, മാധവ്, മനീഷ് തുടങ്ങിയവരും കണ്ടാല്‍ അറിയാവുന്ന 100 ഓളം എസ്എഫ്‌ഐ പ്രവര്‍ത്തകരുമാണ് പ്രതികള്‍.

ഐഎച്ച്ആര്‍ഡി, കേപ് തുടങ്ങി സഹകരണ മേഖലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഫീസ് വര്‍ദ്ധനവിനെതിരെ ജൂണ്‍ 24ന് എസ്എഫ്‌ഐ നടത്തിയ സെക്രട്ടറിയേറ്റ് മാര്‍ച്ചിലായിരുന്നു ബ്ലെയ്ഡ് പ്രയോഗം. ബാരിക്കേഡ് മറിച്ചിടാനുള്ള സമരക്കാരുടെ നീക്കം തടയുന്നതിനിടെ ചില പോലീസുകാരുടെ കൈയില്‍ മുറിവുണ്ടായെങ്കിലും സമരശേഷം റോഡില്‍ ഉപേക്ഷിച്ച നിലയില്‍ ബ്ലെയ്ഡ് കണ്ടെത്തിയതോടെയാണ് ബോധപൂര്‍വം ആക്രമണം നടന്നെന്ന സംശയമുയര്‍ന്നത്. എന്നാല്‍ ബ്ലെയ്ഡ് കൊണ്ടുവന്നത് പോലീസാണെന്നും സമരക്കാരെ ബ്ലെയ്ഡ് ഉപയോഗിച്ച് ആക്രമിച്ചെന്നുമായിരുന്നു എസ്എഫ്‌ഐ നേതാക്കള്‍ പറഞ്ഞുപരത്താന്‍ ശ്രമിച്ചത്. സമരസ്ഥലത്ത് ബ്ലെയ്ഡ് എങ്ങിനെ എത്തിയെന്ന് കണ്ടെത്തണമെന്ന് കാട്ടി ഡിജിപിക്ക് പരാതി നല്‍കിയതായും ജില്ലാസെക്രട്ടറി എം.എ. നന്ദന്‍ അന്ന് പറഞ്ഞിരുന്നു.

തുടര്‍ന്ന് അന്വേഷണ സംഘം നടത്തിയ പരിശോധനയിലാണ് സമരത്തിനെത്തിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലെയ്ഡ് കൊണ്ടുവന്നിരുന്നെന്ന കാര്യം സ്ഥിരീകരിച്ചതും ജില്ലാസെക്രട്ടറി നന്ദന്‍ ഉള്‍പ്പെടെ പിടിയിലായതും. സിസിടിവിയും മാധ്യമ ദൃശ്യങ്ങളും പരിശോധിച്ചപ്പോള്‍ ബാരിക്കേഡ് കെട്ടിയുറപ്പിച്ചിരുന്ന പ്ലാസ്റ്റിക് കയര്‍ അറുത്തുമാറ്റുന്നതിനായി എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ബ്ലെയ്ഡ് ഉപയോഗിക്കുന്നത് കണ്ടെത്താനായി. സമരക്കാരെ നീക്കുന്നതിന് പോലീസ് ബലംപ്രയോഗിച്ചപ്പോള്‍ ഈ ബ്ലെയ്ഡ് ഉപയോഗിച്ചാണ് പോലീസിനെ ആക്രമിച്ചതെന്നും തെളിഞ്ഞു. ഇതോടെയാണ് എസ്എഫ്‌ഐ നേതാക്കള്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുപ്രകാരം കന്റോണ്‍മെന്റ് പോലീസ് കേസെടുത്തത്. പൊതുമുതല്‍ നശിപ്പിച്ചതിനും പോലീസിനെ ആക്രമിക്കല്‍, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകളും ചുമത്തിയാണ് കേസെടുത്തത്. എന്നാല്‍ പോലീസിനെ ആയുധം ഉപയോഗിച്ച് ആക്രമിച്ച് പരിക്കേല്‍പ്പിച്ചവരെ പിടികൂടാനാകാത്തതില്‍ പോലീസിലും അതൃപ്തി പുകയുകയാണ്.

Tags: Secretariat marchSFI KeralaSFI State President M. SivaprasadState Secretary P.S. Sanjeevബ്ലെയ്ഡ് പ്രയോഗം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

കാലടി സംസ്‌കൃത സര്‍വകലാശാലയില്‍ വനിതാ വിസിയുടെ ശവസംസ്‌കാരം നടത്തി എസ്എഫ്‌ഐയുടെ സമരം
Kerala

കാലടി സര്‍വകലാശാല: ‘വിസിയുടെ സംസ്‌കാരം ‘ ഓര്‍ത്തഡോക്‌സ് സഭാ ശൈലിയില്‍; എസ്എഫ്‌ഐ ഭീഷണിയില്‍ വിദ്യാര്‍ത്ഥികള്‍ ടിസി വാങ്ങി പോകുന്നു

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു
Kerala

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

Kerala

‘രാഷ്‌ട്രപതിമാരുടെ ചിത്രങ്ങളോട് ഇപ്പോഴും അയിത്തം’: വി. മുരളീധരന്‍ എംഎല്‍എ

ശമ്പള വര്‍ധന ആവശ്യപ്പെട്ട് സെക്രട്ടേറിയറ്റിനു മുന്നില്‍ യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (യുഎന്‍എ)
നേതൃത്വത്തില്‍ നഴ്‌സുമാര്‍ നടത്തിയ ധര്‍ണ
Kerala

മിനിമം വേതനം 40,000 രൂപയാക്കണം: നഴ്‌സുമാര്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടത്തി; ആയിരക്കണക്കിന് നഴ്‌സുമാരാണ് പണിമുടക്കിയത്

Kerala

വിദ്യാഭ്യാസ മന്ത്രി ശിവന്‍കുട്ടിക്ക് നേരെ എബിവിപിയുടെ കരിങ്കൊടി പ്രതിഷേധം; സെക്രട്ടേറിയറ്റ് മാർച്ചിന് നേരെ പോലീസ് അതിക്രമം

പുതിയ വാര്‍ത്തകള്‍

വന്ദേമാതരത്തെ അപമാനിച്ച സംഭവം: പരാതിയില്‍ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു

മോഹൻലാൽ നായകനായ അതിമനോഹരത്തിന്റെ ഷൂട്ടിംഗിന് ശബരിമലയിൽ അനുമതി നിഷേധിച്ച് വനംവകുപ്പ്

പശ്ചിമബംഗാളിൽ ഹോട്ടലിൽ തീപിടിത്തം : ഏഴ് മരണം

റഷ്യൻ മിസൈൽ ആക്രമണത്തിൽ ഇന്ത്യൻ വ്യവസായി ലക്ഷ്മി മിത്തലിന്റെ യുക്രൈൻ സ്റ്റീൽ പ്ലാന്റിന് നാശനഷ്ടം, രണ്ടു മരണം

സ്ലീപ്പർ ടിക്കറ്റുമായി എസി കോച്ചിൽ കയറി എഎസ്ഐയെ ബ്ലേഡ് കൊണ്ട് ആക്രമിച്ച നടി അന്തര ബാനർജിയെ റെയിൽവേ പോലീസ് അറസ്റ്റ് ചെയ്തു

വന്ദേമാതരത്തെ എതിര്‍ത്തവരാണ് ഭാരതത്തെ വിഭജിച്ചത്: കാ. ഭാ. സുരേന്ദ്രന്‍

വികസിത ഭാരതത്തിന് നമ്മുടെ പങ്ക് എന്താണെന്ന് സ്വയം നിര്‍ണയിക്കണം: എം. രാധാകൃഷ്ണന്‍

കുടലിലെ ക്യാൻസറിനെ പ്രതിരോധിക്കാൻ ഇവ ഭക്ഷണത്തിൽ ശീലമാക്കുക : കീമോ കഴിഞ്ഞവർക്കും ഫലപ്രദം

ആര്‍എസ്എസ് തിരുവനന്തപുരം ഗ്രാമജില്ലയുടെ ആഭിമുഖ്യത്തില്‍ മണിവിള ഗോള്‍ഡന്‍ പാലസില്‍ നടന്ന 'സങ്കല്‍പ്പ് 2026' ന് കേരള സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ തിരിതെളിക്കുന്നു. എം. രാധാകൃഷ്ണനന്‍, രശ്മി അയിഷ സമീപം

യുവതയുടെ ഹൃദയം തൊട്ട് സങ്കല്‍പ്പ് 2026

റെയിൽവേയിൽ വൻ അവസരം: 3,993 ജൂനിയർ എഞ്ചിനീയർ ഒഴിവുകൾ; ശമ്പളവും യോഗ്യതയും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.